kerala Kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയെന്ന് കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത്ര ഗുരുതര കുറ്റകൃത്യ ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി. മാര്‍ച്ച് 27 നാണ് പ്രശോഭ് വത്സനെതിരെ പരാതി ഉയര്‍ന്ന് വന്നത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത […]

Kerala kerala

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കീഴടങ്ങി

പാലക്കാട്: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി.വത്സന്‍ പൊലീസില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പൊലീസില്‍ പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രശോഭ്. ജസ്റ്റിസ് എ.ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്.യുവതി മുമ്പ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൂട്ടിച്ചേര്‍ത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. […]

National

മദ്‌റസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി; 12 വയസുകാരി മരിച്ചനിലയില്‍; കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ കാണാതായ 12 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മദ്‌റസയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ഞായറാഴ്ച വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പാടത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന ഖുര്‍ആന്‍ പിന്നീട് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

Trending

മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി;ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്

സിഡ്‌നി: ആസ്‌ട്രേലിയയില്‍ മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്. അഡലെയ്ഡില്‍ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്ത ഡല്‍ഹി സ്വദേശി സുമിത് സതീഷ് റസ്‌തോഗിക്ക് (39) ആണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്. 2021 ഒക്ടോബറിനും 2022 ജൂലൈക്കും ഇടയിലുള്ള 9 മാസ കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. അഡലെയ്ഡിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെല്‍ഗിലുള്ള മസാജ് സെന്ററില്‍ എത്തിയ 61 […]

Kerala

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് 9 വര്‍ഷം; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യുസിസി; വിവിധ നഗരങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം

  • 17th February 2026
  • 0 Comments

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മെഴുകുതിരി തെളിയിക്കും. മൂന്നിടങ്ങളിലും വൈകീട്ട് ആറ് മണിക്കാണ് പരിപാടി. കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലും തിരുവനന്തപുരത്ത് മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുന്നത്. ഇരുട്ടിന്റെ മറ നീക്കി നമുക്ക് […]

National News

കൂട്ടബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു

  • 1st September 2025
  • 0 Comments

ലക്നൗ : കൂട്ടബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. സംഭവത്തിന്റെ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തിയ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്. ബന്ധുക്കൾ ഓട്ടോറിക്ഷയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് പെൺ‌കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേ പെൺകുട്ടി പ്രസവിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെൺ‌കുട്ടിയെ അവിടെ നിന്ന് വാരാണസിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തിയപ്പോൾ […]

Kerala News

കുരുക്ക് മുറുകും ; രാഹുലിനെതിരായ യുവതികളുടെ മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച്

  • 29th August 2025
  • 0 Comments

ലൈംഗിക ആരോപണ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടന്നേക്കും. ആദ്യഘട്ടത്തിൽ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം […]

Kerala kerala

താമരശ്ശേരിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 72കാരന്‍ അറസ്റ്റില്‍; പീഡനവിവിരം അറിഞ്ഞത് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Kerala kerala

പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കുന്ദമംഗലം : പോക്‌സോ കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയില്‍ അബ്ദുള്‍ ഗഫൂര്‍ (50) നെയാണ് കുന്ദമംഗലം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ബസ് കാത്തു നില്‍കയായിരുന്ന വിദ്യാര്‍ഥിനിയെ വീടിന് സമീപം ഇറക്കിത്തരാം എന്ന് പറഞ്ഞ് ഓട്ടോഡ്രൈവറായ പ്രതി തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്. വിദ്യാര്‍ഥിനി വാഹനം നിര്‍ത്താന്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറക്കി […]

National

കൊല്‍ക്കത്ത കൂട്ടബലാത്സംഗം: നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂര പീഡനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരമായ പീഡനം എന്ന് രണ്ടാമത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട്. മുഖ്യപ്രതി മനോജിത്ത് മിശ്ര മാരകമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും, സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൂടുതല്‍ ഫോറന്‍സിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ നിന്ന് വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ക്കെതിരായ ശക്തമായ തെളിവാണ്. ലോ കോളജിലെ സിസിടിവി ഡിവിആര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂര്‍ ദൃശ്യങ്ങളാണ് ഡിവിആറില്‍ ഉള്ളത്. പ്രതികളുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് […]

error: Protected Content !!