National

ത്രിപുരയില്‍ കനത്ത മഴയും പ്രളയവും; 19 പേര്‍ മരിച്ചു

  • 23rd August 2024
  • 0 Comments

ത്രിപുരയില്‍ കനത്ത മഴയിലും പ്രളയത്തിലുമായി 19 പേര്‍ മരിച്ചു. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേര്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ ത്രിപുരയില്‍ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 65000 ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

kerala Kerala

കേരള തീരത്ത് ചക്രവാതചുഴി; അടുത്ത അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത

  • 15th August 2024
  • 0 Comments

കേരള തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും തിങ്കള്‍ വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. കൊങ്കണ്‍ മുതല്‍ ചക്രവാത ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ ജില്ലകളില്‍അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര […]

Kerala kerala

ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി: കേരളത്തില്‍ 5 ദിവസം മഴ മുന്നറിയിപ്പ്

  • 13th August 2024
  • 0 Comments

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ വരെ ഉയരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതല്‍ 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് […]

Kerala kerala

വീണ്ടും മഴ ശക്തമാകുന്നു; ഇടുക്കിയിലും മലപ്പുറത്തും തീവ്രമഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 12th August 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ തിങ്കളാഴ്ചയ്ക്ക് പുറമേ […]

kerala Kerala

വീണ്ടും മഴ കനക്കും; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

  • 10th August 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ആഗസ്ത് […]

National

വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി; അത്ഭുതരക്ഷപ്പെടല്‍

  • 2nd August 2024
  • 0 Comments

റായ്പൂര്‍: മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്‍ 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയ യുവതി അത്ഭുതരക്ഷപ്പെടല്‍. നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയാണ് യുവതി. ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. സരോജിനി ചൗഹാന്‍ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് […]

kerala Kerala

അഞ്ച് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്

  • 29th July 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള […]

National

കനത്ത മഴ; മുംബൈ, പൂനെ നഗരങ്ങള്‍ വെള്ളത്തില്‍; നിരവധി വിമാനങ്ങള്‍ റദ്ദാക്കി

  • 25th July 2024
  • 0 Comments

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തില്‍. റോഡുകള്‍ വെള്ളക്കെട്ടിലായതോടെ ഗതാഗതം താറുമാറായി. വെള്ളക്കെട്ടും മോശം കാലാവസ്ഥയും മൂലം മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഒട്ടേറെ വിമാനങ്ങള്‍ വൈകുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ സിയോണ്‍, ചെംബൂര്‍, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് അന്ധേരി സബ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാലാവസ്ഥ വകുപ്പ് നാളെ വരെ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

Trending

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • 25th July 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരള മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. അതേസമയം ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഗുജറാത്തില്‍ വീട് തകര്‍ന്ന് […]

Kerala kerala

അതിതീവ്ര മഴ; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം

  • 17th July 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്. മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോള്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാല്‍ […]

error: Protected Content !!