ത്രിപുരയില്‍ കനത്ത മഴയിലും പ്രളയത്തിലുമായി 19 പേര്‍ മരിച്ചു. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേര്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ ത്രിപുരയില്‍ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 65000 ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.