വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി; അത്ഭുതരക്ഷപ്പെടല്‍
റായ്പൂര്‍: മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്‍ 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയ യുവതി അത്ഭുതരക്ഷപ്പെടല്‍. നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയാണ് യുവതി. ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. സരോജിനി ചൗഹാന്‍ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് […]









