ഷില്ലോങ്: മേഘാലയയില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 10 പേര്‍ മരിച്ചു. വെസ്റ്റ് ഗാരോ ഹില്‍സ്, സൗത്ത് ഗാരോ ഹില്‍സ് ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ചത്. ഗാസാപാര മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കനത്ത മഴയാണ് പെയ്തത്.
വിദൂര ഗ്രാമമായ ഹത്തിയാസിയ സോങ്മയില്‍ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയാണ് ഏഴംഗ കുടുംബം മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പ്രദേശങ്ങളില്‍ റോഡും വൈദ്യുതി ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. ദാലു-ബാഗ്മാരാ റോഡ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.
പുനര്‍നിര്‍മാണങ്ങള്‍ക്കായി ബെയ്‌ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തില്‍ സാങ്മ നിര്‍ദ്ദേശിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.