അപകീർത്തി കേസ്; രാഹുലിന്റെ അപ്പീലിൽ വിധി അടുത്ത ഇരുപതിന്
അപകീർത്തി കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വിധി പറയുന്നത് 20 തിയതിയിലേക്ക് മാറ്റി. ഇരു ഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ തീരുമാനം. പരാതി കാരനെയോമറ്റൊരു മോദിയെയും അപകീർത്തിപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശം പ്രധാന മന്ത്രിയെ കുറിച്ചായിരുന്നുവെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റിദ്ധരിക്കപ്പെടുന്നതാണെന്നും തനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും താൻ അയോഗ്യനാക്കപ്പെടുന്ന സ്ഥിതി വരെ ഉണ്ടായെന്നും അതിനാൽ വിധി സസ്‌പെൻഡ് ചെയ്യണമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. എന്നാൽ […]









