പുതിയ പാസ്പോർട്ട്; രാഹുൽ തിങ്കളാഴ്ച യുഎസിലേക്ക്
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്കുള്ള പാസ്പോർട്ട് ലഭിച്ചു. എതിർപ്പില്ലാ രേഖ (എൻഒസി) ഡൽഹി റോസ് അവന്യു കോടതി നൽകിയതോടെയാണ് പുതിയ പാസ്പോർട്ട് ലഭിച്ചത്. കാലാവധി കഴിഞ്ഞാൽ പാസ്പോർട്ട് പുതുക്കാൻ രാഹുൽ വീണ്ടും കോടതിയെ സമീപിക്കണം. 10 വർഷത്തേക്ക് എൻഒസി നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ, രാഹുൽ വിദേശത്തേക്കു പോകുന്നതു നാഷനൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നു കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചിരുന്നു. ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ […]









