National News

ഭാരത് മാതാ ഓരോ ഇന്ത്യകാരന്റെയും ശബ്ദം; രാഹുൽ ഗാന്ധി

  • 15th August 2023
  • 0 Comments

77 സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്നും എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 145 ദിവസം നീണ്ട ‘ഭാരത് ജോഡോ’ യാത്രയുടെ അനുഭവക്കുറിപ്പും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. താന്റെ സ്‌നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും ഇന്ത്യയിലിപ്പോള്‍ […]

National News

‘വനവാസി’ പ്രയോഗത്തിനെതിരെ രാഹുൽ ഗാന്ധി;വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്

  • 13th August 2023
  • 0 Comments

വനവാസി പ്രസ്താവനയിൽ പ്രതികരിച്ച് രാഹുൽഗാന്ധി .ആദിവാസി സമൂഹമാണ് ഭൂമിയുടെ യഥാർത്ഥ അവകാശികൾ അവർക്ക് ഭൂമിയിലും കാട്ടിലുമെല്ലാം പൂർണമായ അവകാശം നൽകണമെന്നും രാഹുൽ ഗാന്ധി മാനന്തവാടിയിൽ പറഞ്ഞു. എഞ്ചിനിയറിംഗും കമ്പ്യൂട്ടറും പഠിക്കാൻ അവർക്ക് അവസരം കിട്ടണം. വനാവകാശ നിയമമനുസരിച്ച് അവർക്ക് കാട്ടിൽ എല്ലാ അവസരങ്ങളും ഉണ്ടാകണം. ഇപ്പോൾ വനവാസി എന്ന ആശയവുമായി ചിലർ വന്നിട്ടുണ്ട്. വനവാസി എന്ന വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.ആദിവാസികൾ എന്നത് പ്രത്യേക ചിന്താരീതിയാണ്. ഭൂമി, പരിസ്ഥിതി എന്നിവയെ കുറിച്ച് ധാരണയുള്ളവർ എന്നാണ് അതിന്റെ […]

National

മണിപ്പുർ ഇന്ത്യയിലല്ലെന്ന് മോദി കരുതുന്നു,മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യ: രാഹുൽ ഗാന്ധി

  • 9th August 2023
  • 0 Comments

ന്യൂഡൽഹി ∙ മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘‘സ്പീക്കർ സർ, ലോക്സഭയിൽ എംപിയെന്ന നിലയിൽ […]

Kerala

രാഹുലിൻ്റെ ഭാഷ അങ്ങേയറ്റം മോശം, ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ കാരണം വയനാടിനെക്കുറിച്ചുള്ള ആശങ്ക; ഹരീഷ് സാൽവെ

  • 8th August 2023
  • 0 Comments

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ശിക്ഷാവിധി സസ്‌പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതി തീരുമാനം കേസിന്റെ മെറിറ്റ് കൊണ്ടല്ല, മറിച്ച് രാഹുലിൻ്റെ മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണെന്നും ഹരീഷ് സാൽവെ. ‘ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് രാഹുൽ നടത്തിയത്. രാഹുലിനെപ്പോലൊരാളിൽ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി കുറ്റക്കാരനാണോ അല്ലയോ എന്നതല്ല വിഷയം. […]

National

രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

  • 7th August 2023
  • 0 Comments

എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി നിയമസഭയിൽ തിരിച്ചെത്തുന്നത്.സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് വിജ്ഞാപനത്തിൽ ഒപ്പ് വെച്ചത്.അയോഗ്യത സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നാലാം തിയതി വന്നിരുന്നുവെങ്കിലും അഞ്ച്‌ ആറ് തീയതികളിൽ അവധി ആയതിനാലാണ് ഇന്നത്തേക്ക് വിജ്ഞാപനം പുറത്തിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ […]

National News

എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും;പ്രതികരണവുമായി രാഹുൽ ഗാന്ധി

  • 4th August 2023
  • 0 Comments

അപകീർത്തിക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നതോട് കൂടി പ്രതികരണവുമായി രാഹുൽ ഗാന്ധി. എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുമെന്നും ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ […]

National News

രാഹുൽ ഗാന്ധി ശക്തനായി മുന്നേറും; പിന്തുണയുമായി നേതാക്കൾ; ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയത് രാജ്യത്താകമാനം പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഗുജറാത്തില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. ഗുജറാത്തില്‍ നിന്നും അനുകൂലമായ വിധി രാഹുല്‍ ഗാന്ധിക്കുണ്ടാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. രാഷ്ട്രീയമായ പരാമര്‍ശമാണ് ജഡ്ജി നടത്തിയിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നും […]

Kerala

വിദേശത്ത് ഇത്രയധികം സമയം ചെലവഴിക്കുന്നത് എന്തിന്?; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

  • 20th June 2023
  • 0 Comments

ന്യൂഡൽഹി∙ വിദേശസന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. യുഎസ് സന്ദർശനം കഴിഞ്ഞു രാഹുൽ ഇന്ന് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ‘‘എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഇത്രയധികം സമയം വിദേശത്ത് ചെലവഴിക്കുന്നത്, അദ്ദേഹത്തിന്റെ സന്ദർശനങ്ങളിലെ ഭൂരിഭാഗം കാര്യങ്ങളും നിഗൂഢമാണ്. വിദേശ ഏജൻസികളുമായും ഗ്രൂപ്പുകളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചകൾ രാജ്യതാൽപ്പര്യങ്ങൾക്കു വിരുദ്ധമാണെന്നു പല റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ […]

National News

മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് രാഹുൽ, വിമർശനവുമായി ബിജെപി രംഗത്ത്

വാഷിങ്ടൻ∙ മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പരാമർശം. കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു’’– രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്‌ലിം ലീഗിനെ മതേതര […]

National News

‘മുൻ എംപിയെ തിരയുന്നവർ യുഎസുമായി ബന്ധപ്പെടുക’: രാഹുലിനെ ട്രോളിയ സ്മൃതിയുടെ പോസ്റ്റ് വൈറൽ

ന്യൂഡൽഹി ∙ ‘കാൺമാനില്ല’ എന്ന് തന്നെക്കുറിച്ച് വിമർശന ട്വീറ്റിട്ട കോൺഗ്രസിനു ശക്തമായ ഭാഷയിൽ മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റിന്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉന്നമിട്ടാണു സ്മൃതിയുടെ പരിഹാസം. മേയ് 31ന് വൈകിട്ട് 5 മണിയോടെയാണ് കേന്ദ്രമന്ത്രി സ്മൃതിയെ കാൺമാനില്ലെന്നു ഫോട്ടോ സഹിതം കോൺഗ്രസ് ട്വീറ്റ് ചെയ്തത്. ‘‘ഓ, ദൈവീക രാഷ്ട്രീയ ജീവിയേ, ഞാൻ സിർസിര ഗ്രാമം, സലോൺ നിയമസഭാ മണ്ഡലം, അമേഠി ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിൽ നിന്ന് […]

error: Protected Content !!