National News

സവർക്കർ തന്റെ ആരാധനാപാത്രം, അപമാനിക്കരുത് ; രാഹുൽ ഗാന്ധിയോട് ഉദ്ധവ് താക്കറെ

  • 27th March 2023
  • 0 Comments

സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ​ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമർശത്തിനെതിരെയാണ് താക്കറെ രംഗത്തെത്തിയത്. മാലേ​ഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ‘ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്’- ഉദ്ധവ് പറഞ്ഞു. […]

Kerala kerala politics

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം…..കറുപ്പണിഞ്ഞ് പാര്‍ലമെന്റിൽ എത്താന്‍ എംപിമാര്‍…

  • 27th March 2023
  • 0 Comments

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിക്കും.കറുത്ത വസ്ത്രം ധരിച്ച് വരാൻ പാർട്ടി എംപിമാർക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സഭാ സമ്മേളനം വെട്ടിചുരുക്കിയേക്കുമെന്ന സൂചന ശക്തമായതോടെയാണ് പ്രതിഷേധത്തിനു മൂര്‍ച്ച കൂട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കം.രാഹുൽ വിഷയത്തിൽ കോൺഗ്രസിന് മറ്റു പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേരും. അദാനി വിവാദത്തിൽ ജെപിസി […]

National News

അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും; പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

  • 26th March 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലു വിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു. പ്രസംഗത്തിൽ പ്രിയങ്ക പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വിലാപ യാത്ര ഓർമിപ്പിച്ചു. രക്ത സാക്ഷിയുടെ മകനെയാണ് രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 […]

National News

അയോഗ്യനാക്കപ്പെട്ട എം പി; ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

  • 26th March 2023
  • 0 Comments

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്ന് ആയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോകസഭാ എം പി എന്നതിന് പകരം അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് രാഹുലിന്റെ ഇപ്പോളത്തെ ട്വിറ്റർ ബയോ യിൽ ഉള്ളത്. 2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം […]

Kerala News

പിന്തുണ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല; എതിർപ്പ് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തോട്; എം വി ഗോവിന്ദൻ

  • 26th March 2023
  • 0 Comments

രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല പിന്തുണയെന്നും മറിച്ച് രാഹുലിനെതിരായുള്ള ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തെയാണ് എതിർക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഡൽഹിയിലെ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയ്ക്കല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന് മറിച്ച് എതിര്‍ത്തതെന്നും എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി യാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും എതിർക്കപ്പെടേണ്ട ശക്തി. . 2024-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികമായ 2025-ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി […]

Kerala News

രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധം; മോദി വലിയ കൊള്ള ചെയ്ത ഭരണാധികാരി; എം എം മണി

  • 25th March 2023
  • 0 Comments

കോൺഗ്രസ്നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണെന്നും ഒരു ന്യായവുമില്ലെന്നും മണി പറഞ്ഞു. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് തനിക്ക് തോന്നുന്നതെന്നും രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും എം എം മണി കൂട്ടിച്ചേർത്തു.വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും […]

National News

മോദി ഭയക്കുന്നു; ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരും; രാഹുൽ ഗാന്ധി

  • 25th March 2023
  • 0 Comments

രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ജനാധിപത്യത്തിന്റെ ശബ്ദത്തിനായി താൻ പോരാടുമെന്നും രാഹുൽ വ്യക്തമാക്കി. ഈ പ്രശ്‌നങ്ങൾക്കെല്ലാം തുടക്കമിട്ടത് താൻ മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ്. അദാനിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു. പക്ഷെ അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശ്ശബ്ദനാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.അദാനിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങൾ നൽകി. ഇതെല്ലാം […]

National News

ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്‌; രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി അനിൽ ആന്റണി

  • 25th March 2023
  • 0 Comments

എം പി സ്ഥാനത്ത് നിന്ന് അയോഗ്യമാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും, രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ആന്റണി പറഞ്ഞു. അനിലിന്റെ പ്രസ്താവനക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ, മോദി സർക്കാരിനെ വിമർശിക്കാൻ രാഹുൽ ഗാന്ധി ഉപയോഗിച്ച് വാക്കുകൾ ഉചിതമായി തോന്നിയില്ല. പിന്നീട് തൻ്റെ പ്രസ്താവന തിരുത്താനോ പറഞ്ഞതിൽ […]

Kerala News

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്; പിന്തുണ ഫേസ്ബുക്കിൽ മാത്രം; വി ഡി സതീശൻ

  • 25th March 2023
  • 0 Comments

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും മറു വശത്ത് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടത് പക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ പോരാട്ടമാണ് ഐക്യജനാധിപത്യമുന്നണിയുടെ നേത‍ൃത്തിൽ നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് […]

Kerala News

ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നേതാക്കൾ

  • 24th March 2023
  • 0 Comments

രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതാക്കൾ. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത് പിണറായി പറഞ്ഞു. സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്?’, മുഖ്യമന്ത്രി […]

error: Protected Content !!