പുതിയ പോലീസ് നിയമം; ഫ്രാന്‍സില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍

  • 29th November 2020
  • 0 Comments

പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ നിയമനിര്‍മ്മാണത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിലെ തെരുവിലിറങ്ങിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തെരുവില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടി. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നിയമനിര്‍മ്മാണം. നിയമപ്രകാരം […]

‘ദില്ലി ചലോ മാര്‍ച്ച്’ നാലാം ദിവസത്തിലേക്ക്; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തും

  • 29th November 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായി ഡല്‍ഹിയിലേക്ക് എത്തുകയെന്നാണ് വിവരം. അതേസമയം തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ല. നേരത്തേ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധം […]

ദില്ലി ചലോ മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക്; പിന്‍വാങ്ങാതെ കര്‍ഷകര്‍

  • 28th November 2020
  • 0 Comments

കാര്‍ഷിക നിയമത്തിനെതിരെ ഡെല്‍ഹി അതിര്‍ത്തിയിലും ഡെല്‍ഹിക്കുള്ളിലുമായി കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഡല്‍ഹിയിലെ വടക്കന്‍ പ്രദേശമായ ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം കര്‍ഷകര്‍ക്കെതിരാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് […]

Kerala

പ്രളയ ദുരിതം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചു വീട്ടു സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തുടങ്ങി

  • 14th July 2020
  • 0 Comments

പനമരം: പ്രളയ സാധ്യത കണക്കിലെടുത്ത് സർക്കാർ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ വർഷം പ്രകൃതി ദുരന്തം ഏറെ ബാധിച്ച വയനാട് ജില്ലയിൽ വെള്ളപൊക്ക സാധ്യത മുൻ നിർത്തി പ്രദേശവാസികൾക്ക് മുൻ കരുതലെവണ്ണം അറിയിപ്പുകളും തയ്യാറെടുപ്പകൾക്കായുള്ള നിർദ്ദേശങ്ങളും കൈമാറി. നിലവിൽ പനമരം പുഴയുടെടെ തീരത്തുള്ള മുഴുവൻ പ്രദേശവാസികകളോടും വീടിനകത്ത് നഷ്ട്ടപെട്ടു പോകാൻ സാധ്യതയുള്ള വസ്തുക്കൾ, ഉപരണങ്ങൾ, അതോടൊപ്പം രേഖകൾ എല്ലാം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വെക്കാൻ അതികൃതർ അറിയിപ്പ് നൽകി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വീടുകളിൽ നിന്നുമുള്ള സാധനങ്ങൾ […]

Local News

ഗ്രാമ പഞ്ചായത്ത് പ്രളയം പ്രതിരോധം, പ്രതിവിധി പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പ്രളയം പ്രതിരോധം, പ്രതിവിധി പരിപാടി സംഘടിപ്പിച്ചു. വെള്ളം കയറിയ 93 കിണറുകളിലെ വെള്ളം സൗജന്യമായി സിഡബ്ലു അർഡിഎംൽ എത്തിച്ച് പരിശോധന നടത്തി.മിക്ക കിണറുകളിലെയും വെള്ളത്തിന് കുഴപ്പമില്ലന്നും. ഉപയോഗത്തിന് മുന്നോടിയായി വീണ്ടും ക്ലോറിനേഷൻ നടത്തി അണുവിമുകതമാക്കിയതായി ഉറപ്പു വരുത്തുവാനും വീട്ടുകാർക്ക് നിർദേശം നൽകി. ചെറുപുഴയോട് ചേർന്ന ഈ ഭാഗത്ത് നിരവധി വീടുകളിലെ കിണറുകൾ മുഴുവനായും വെള്ളം കയറി ഉപയോഗശൂന്യമായിരുന്നു. ഇത്തരം കുടുംബങ്ങൾക്ക് എല്ലാ ദിവസവും സന്നദ്ധ സംഘടനകളുടെയും, റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ […]

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വെൽഫെയർ പാർട്ടി കുന്ദ്രമംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനം

കുന്ദമംഗലം: ദുരിതം വർദ്ധിപ്പിക്കുന്ന കേന്ദ്ര ബജറ്റും, ഇരുട്ടടിയായ വൈദ്യുതി ചാർജ് വർധനവും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ വെൽഫെയർ പാർട്ടി കുന്നമംഗലത്ത് നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശൻ മടവൂർ ഉദ്‌ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനദ്രോഹമായ കേന്ദ്ര സർക്കാർ ബജറ്റിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന്റെ വൈദ്യുതി ചാർജ് വർധനവും, കോർപ്പറേറ്റുകളിൽ നിന്നും രണ്ടായിരം കോടി കുടിശ്ശിക പിരിച്ചെടുക്കാതെ സാധാരണക്കാരന്റെ […]

error: Protected Content !!