Kerala

പ്രളയ ദുരിതം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചു വീട്ടു സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തുടങ്ങി

പനമരം: പ്രളയ സാധ്യത കണക്കിലെടുത്ത് സർക്കാർ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ വർഷം പ്രകൃതി ദുരന്തം ഏറെ ബാധിച്ച വയനാട് ജില്ലയിൽ വെള്ളപൊക്ക സാധ്യത മുൻ നിർത്തി പ്രദേശവാസികൾക്ക് മുൻ കരുതലെവണ്ണം അറിയിപ്പുകളും തയ്യാറെടുപ്പകൾക്കായുള്ള നിർദ്ദേശങ്ങളും കൈമാറി.

നിലവിൽ പനമരം പുഴയുടെടെ തീരത്തുള്ള മുഴുവൻ പ്രദേശവാസികകളോടും വീടിനകത്ത് നഷ്ട്ടപെട്ടു പോകാൻ സാധ്യതയുള്ള വസ്തുക്കൾ, ഉപരണങ്ങൾ, അതോടൊപ്പം രേഖകൾ എല്ലാം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വെക്കാൻ അതികൃതർ അറിയിപ്പ് നൽകി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വീടുകളിൽ നിന്നുമുള്ള സാധനങ്ങൾ വെള്ളം കേറി നശിക്കാത്ത രൂപത്തിലേക്ക് മാറ്റി തുടങ്ങി. പനമരം പുഴ പ്രദേശത്തായി ഏകദേശം അറന്നൂറോളം വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്.

ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്ന രീതി ഏറെ അപകടം പിടിച്ചതായതു കൊണ്ട് തന്നെ, കഴിയുന്നതും തൊട്ടടുത്തുള്ള ബന്ധു വീടുകളിലേക്കോ,സുഹൃത്തുക്കളുടെ വീടുകളിലേക്കോ മാറി താമസിക്കാനാണ് പ്രദേശവാസികളോടായി മുൻ കരുതൽ എന്ന രീതിയിൽ അതികൃതർ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ പോകാൻ ഒരിടവും ഇല്ലാത്തവർക്കും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവർക്കുമായിരിക്കും ക്യാമ്പ് സൗകര്യങ്ങൾ ഒരുക്കുക. കുടുംബങ്ങൾക്ക് മുൻ കരുതലുമായി ബന്ധപ്പെട്ട് വാർഡ് തലത്തിലുള്ള ക്ലാസുകൾ സർക്കാർ നലകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം, മാനന്തവാടി,കോട്ടത്തറ,ബത്തേരി തുടങ്ങി ജില്ലയുടെ പല മേഖലകളിലും പ്രകൃതി ദുരന്തം വലിയ രീതിയിലുള്ള വിനയനാണ് വരുത്തിയിരുന്നത്. കാരാപ്പുഴ , ബാണാസുര ഡാം തുറന്നതോടെ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമാണ് ഈ പ്രദേശങ്ങളിൽ സൃഷ്ടിക്കപ്പെട്ടത്. മൈസൂരിലെ ത്രിവേണി സംഗമത്തിൽ എത്തിച്ചേരുന്ന കബിനി,പനമരം പുഴകൾ എപ്പോൾ വേണമെങ്കിലും ഭീഷണി ഉയർത്താമെന്ന സാഹചര്യം നില നിൽക്കുകയാണ്. 12 ഓളം പുഴകൾ വയനാട് ജില്ലയിലായി സ്ഥിതി ചെയ്യുന്നുണ്ട്സം സ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇത്തരത്തിലുള്ള അറിയിപ്പുകൾ സർക്കാർ നൽകി കഴിഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!