kerala News

അമീബിക് മസ്തിഷ്കജ്വരം; പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക ഉയരുന്നു

  • 18th September 2025
  • 0 Comments

പാലക്കാട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ഭീഷണിയാകുമ്പോൾ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക ഉയരുന്നു. ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സംസ്ഥാനത്തെ വിവിധ സമരങ്ങളിൽ ജലപീരങ്കി പ്രയോഗം പതിവാണ്. ലാത്തിച്ചാർജ് ഒഴിവാക്കാനും ആദ്യം ജലപീരങ്കിയാണു പ്രയോഗിക്കുക. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഇതിനെ നേരിടുന്നതും […]

Kerala

കുന്നംകുളം കസ്റ്റഡി മർദനം; യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

  • 17th September 2025
  • 0 Comments

കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യഗ്രഹസമരം നടത്തുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ […]

Kerala

ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

  • 10th September 2025
  • 0 Comments

യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കസ്റ്റഡയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ക്രിമിനല്‍ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുക, സുജിത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസില്‍ പ്രതിഷേധം ഇരമ്പി. ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൃര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പോലീസിന്റെ മനുഷ്യത്വ രഹിതവും […]

Local News

‘വി എസ് സുജിത്തിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക’; കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ജനകീയ പ്രതിഷേധം

  • 10th September 2025
  • 0 Comments

വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, കുന്ദമംഗലം ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ എംപി ആദം മുൽസി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വേലായുധൻ സ്വാഗതംപറഞ്ഞ പരിപാടിയിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി വി സംജിത് അദ്ധ്യക്ഷത വഹിച്ചു. എംപി കേളുക്കുട്ടി, […]

Kerala kerala kerala politics News

കുന്നംകുളം കസ്റ്റഡി മർദനം: എസ്പി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 8th September 2025
  • 0 Comments

പാലക്കാട്∙ തൃശൂർ കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് ജില്ലാ പൊലീസ് ഓഫിസിലേക്കു നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധകർ ബാരിക്കേഡുകൾ തള്ളിമറിച്ചിടാനും എസ്പി ഓഫിസിലേക്ക് കയറാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൂടുതൽ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമാകാൻ സ്ഥലത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നു തവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.

Kerala News

കുന്നംകുളത്തെ പോലീസ് മര്‍ദനം; നടപടി ഉറപ്പ്, നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് സുരേഷ് ഗോപി

  • 7th September 2025
  • 0 Comments

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടില്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ പരിധിയില്‍പ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. കുന്നംകുളത്തെ പോലീസ് മര്‍ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദിച്ച എസ്ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം […]

Kerala Trending

സുജിത്തിനെ മർദിച്ച സംഭവം : 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

  • 6th September 2025
  • 0 Comments

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. സുജിത്തിനെ മർദിച്ച കേസിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല […]

Local

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കുട്ടികൾ, ഒരാൾ രക്ഷപ്പെട്ടു, 10 വയസ്സുള്ള പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം

  • 5th September 2025
  • 0 Comments

കൊടുവള്ളി: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളി താമസക്കാരായ പൊന്നാനി സ്വദേശികളാണ്.12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി, 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

kerala

സിപിഒ ശശിധരനെതിരെ നടപടി ഉണ്ടാകാത്തത് ഉന്നതർ ഇടപെട്ടതിനെ തുടർന്ന് ; ആരോപണവുമായി സുജിത്ത് വി എസ്.

  • 5th September 2025
  • 0 Comments

സിപിഒ ശശിധരൻ തന്നെ മർദിച്ചുവെന്നാരോപിച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റ് സുജിത്ത് വി എസ്. കുന്നംകുളം പൊലീസ് സ്റ്റേഷന് സമീപം എത്തുമ്പോൾ ജീപ്പ് വഴിയിൽ നിർത്തി ശശിധരൻ മർദിച്ചു. സ്റ്റേഷനിലേക്ക് വന്നിട്ട് കാണിച്ചുതരാം എന്ന തരത്തിൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുംശശിധരനെതിരെ നടപടി ഉണ്ടാകാതെ പോയത് ഉന്നതർ ഇടപെട്ടത് കൊണ്ടാണെന്നും സുജിത്ത് പറഞ്ഞു. ശശിധരനെതിരെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തൽ ഉണ്ടായിരുന്നു. അത് മുഖവിലക്കെടുക്കാതെയാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് വർഗീസ് ചൊവ്വന്നൂർ […]

Kerala

സ്റ്റേഷനിലിട്ട് പോലീസുകാർ തല്ലിച്ചതച്ചു, എല്ലാം കണ്ട് സിസിടിവി: സുജിത്ത് നടത്തിയത് രണ്ടര വർഷത്തെ നിയമ പോരാട്ടം

  • 4th September 2025
  • 0 Comments

കുന്നംകുളം : തന്റെ മേൽ പൊലീസ് നടത്തിയ മർദനത്തിന്റെ ദൃശ്യം പുറത്തുകൊണ്ടുവരാൻ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത് നടത്തിയത് വലിയ നിയമപ്പോരാട്ടം. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു. അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. വിവരാവകാശനിയമപ്രകാരം പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾ പുറത്തുവരുന്നത് അപൂർവമായാണ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് […]

error: Protected Content !!