സ്റ്റേഷനിലിട്ട് പോലീസുകാർ തല്ലിച്ചതച്ചു, എല്ലാം കണ്ട് സിസിടിവി: സുജിത്ത് നടത്തിയത് രണ്ടര വർഷത്തെ നിയമ പോരാട്ടം
കുന്നംകുളം : തന്റെ മേൽ പൊലീസ് നടത്തിയ മർദനത്തിന്റെ ദൃശ്യം പുറത്തുകൊണ്ടുവരാൻ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത് നടത്തിയത് വലിയ നിയമപ്പോരാട്ടം. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു. അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. വിവരാവകാശനിയമപ്രകാരം പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾ പുറത്തുവരുന്നത് അപൂർവമായാണ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് […]









