Kerala kerala

ഹേമചന്ദ്രന്‍ വധക്കേസ്: മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ്

ഹേമചന്ദ്രന്‍ വധക്കേസിലെ മുഖ്യപ്രതിയായ നൗഷാദുമായി വയനാട്ടിലും ചേരമ്പാടിയിലും പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വ്യാഴാഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത ഹേമചന്ദ്രനെ, സുഹൃത്തുക്കളുടെ സഹായത്തോടെ ചേരമ്പാടിയില്‍ എത്തിച്ച് കുഴിച്ചിട്ടു എന്നാണ് നൗഷാദ് നല്‍കിയ മൊഴി. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യപ്രതി നൗഷാദിനെ, തെളിവെടുപ്പിനായാണ് വയനാട്ടിലും തമിഴ്നാട് ഗൂഡല്ലൂരിലെ ചേരമ്പാടിയിലുമെത്തിച്ചത്.

Kerala kerala

സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്ന് റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം:സര്‍ക്കാര്‍ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ . ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നുസംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ. നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി യായിരുന്നു. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ […]

kerala Kerala

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവില്‍ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള […]

Kerala kerala

ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്നത്. റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖര്‍, അഗ്‌നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഇന്ന് സംസ്ഥാനത്തെ […]

Kerala kerala

തൃശ്ശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശ്ശൂര്‍: പുതുക്കാട് വെള്ളികുളങ്ങരയില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍. അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 25 വയസ്സുള്ള ഭവിന്‍ എന്ന യുവാവാണ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി എടുത്ത് സൂക്ഷിച്ചതായും യുവാവ് വെളിപ്പെടുത്തി. അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇയാളുടെ മൊഴിയെ തുടര്‍ന്ന് പുതുക്കാട് പൊലീസ് യുവതിയെ കുടി കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ആമ്പല്ലൂര്‍ സ്വദേശിയായ യുവാവാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. കുഞ്ഞിന്റെ അമ്മ […]

kerala Kerala

കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടില്‍ വെച്ച്; രണ്ടുദിവസം ക്രൂരമായി മര്‍ദിച്ചതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയില്‍ വെച്ചെന്ന് പൊലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മര്‍ദിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് വാടക വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കെ ഒരു വര്‍ഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര […]

Kerala kerala

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ് എഫ് ഐ. ഗവര്‍ണറുടെ നിലപാടിനെതിരെ എസ് എഫ് ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Kerala kerala

റസീനയുടെ ആത്മഹത്യകുറിപ്പില്‍ ആണ്‍സുഹൃത്തിന്റെ പങ്കിനെകുറിച്ച് പരാമര്‍ശമില്ലെന്ന് പോലീസ്; മാതാവിന്റെ ആരോപണം അന്വേഷിക്കും

കണ്ണൂര്‍: മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ്. ‘റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടില്ല’ -അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് […]

kerala Kerala

പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ; വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരന്‍ അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ . വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേര്‍ന്ന് വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പൊലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ അറസ്‌റ് ചെയ്തു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ […]

Kerala kerala

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി

ഇരിങ്ങാലക്കുട: പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂര്‍ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറാണ് ഇരുവരെയും കൊന്ന് ഒളിവില്‍ പോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ആദ്യഭാര്യ ഉദയംപേരൂരിലെ വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ […]

error: Protected Content !!