Kerala

പൊലീസ് സേനയിൽ അച്ചടക്കം പ്രധാനം, സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

  • 1st October 2025
  • 0 Comments

പൊലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു ‌‌‌കേരളാ പൊലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പൊലീസ് മർദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. […]

Kerala

കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവും മകനും വയനാട്ടിൽ പിടിയില്‍

  • 30th September 2025
  • 0 Comments

കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍ നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേമേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ കൊല്ലം കടയ്ക്കല്‍-അഞ്ചല്‍ റോഡിലെ ചുണ്ട ചെറുകുളത്തുവെച്ചാണ് ഇരുവരും പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.മോഷണക്കേസില്‍ തിരുവനന്തപുരം പാലോട് പോലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും കൈവിലങ്ങുമായി മുങ്ങിയത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കാനുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മൂത്രമൊഴിക്കാനായി ജീപ്പില്‍നിന്ന് […]

National

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായ് കെട്ടിയിട്ടു, കേസെടുത്ത് പൊലീസ്

  • 29th September 2025
  • 0 Comments

ന്യൂഡൽഹി: ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ […]

Local

കുന്ദമംഗലത്ത് മഴയുടെ മറവിൽ മാലിന്യം തളി, ഒഴുക്കിയ മാലിന്യങ്ങൾ തിരിച്ചു വാരിച്ച് നാട്ടുകാർ, പരിസരം വൃത്തിയാക്കിച്ച് പോലീസ്

  • 29th September 2025
  • 0 Comments

കുന്ദമംഗലം:പെരിങ്ങളം എംഎൽഎ റോഡിൽ മലാകുഴിയിൽ പരിസരത്ത് കുന്ദമംഗലത്ത് മഴയുടെ മറവിൽ മാലിന്യം തളിയ ആളെ നാട്ടുകാർ പിടികൂടി. കുന്ദമംഗലം എംഎൽഎ റോഡിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ദുർഗന്ധം വമിക്കുന്ന മാലിന്യ വസ്തുക്കൾ 3000 രൂപയ്ക്ക് കരാർ എടുത്ത് വീടിന്റെ അടുത്തുള്ള ഓവുചാലിൽ ശക്തിയായ മഴയത്ത് ഒഴുക്കി വിടുകയായിരുന്നു മഴ പെട്ടന്ന് നിലച്ചതോടെ മാലിന്യങ്ങൾ ഒഴുകി പോകാത അവസ്ഥ വരികയും പരിസരവകൾ കാണുകയുമായിരുന്നു. കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചതോടെ സംഭവസ്ഥലത്തെത്തുകയും മാലിന്യം തള്ളിയ ആളെ കൊണ്ട് മുഴുവൻ വാരി ചാക്കിലേക്ക് […]

Kerala

കാസർകോട് മദ്യലഹരിയിൽ ടാങ്കർ ലോറി നടുറോഡിൽ നിർത്തി, ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ

  • 27th September 2025
  • 0 Comments

കാസർകോട്: മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണു ദേശീയപാതയിലൂടെ ലോറി അപകടകരമായി ഓടിച്ചത്. കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ലോറി റോഡിൽനിന്നു മാറ്റിയിടുകയുമായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് […]

Kerala

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു, അമ്മ അറസ്റ്റിൽ

  • 27th September 2025
  • 0 Comments

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിൻഭാഗത്തും തുടയിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. ചപ്പാത്തി കല്ലിൽ […]

Kerala

ഫോൺ തട്ടിയെടുത്തു, മോഷണക്കുറ്റം ചുമത്തി; മലയാളി വിദ്യാർഥികളെ പൊലീസും നാട്ടുകാരും തല്ലിച്ചതച്ചു

  • 27th September 2025
  • 0 Comments

ന്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദിച്ചതായി പരാതി. സാക്കിർ ഹുസൈൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാം വർഷ വിദ്യാർഥികളായ കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവർക്കു നേരെയാണു കഴിഞ്ഞ 24നു ചെങ്കോട്ടയ്ക്കു സമീപമാണ് അക്രമമുണ്ടായത്. വൈകിട്ട് ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരനായെത്തിയ ഒരാൾ ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചതായി വിദ്യാർഥികൾ പറയുന്നു. വേണ്ടെന്നു പറഞ്ഞുമുന്നോട്ടു നടക്കവേ കച്ചവടക്കാരൻ സംഘമായെത്തി അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ […]

Kerala

മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

  • 21st September 2025
  • 0 Comments

പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ ഹരിലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2020 സെപ്റ്റംബറിൽ മലപ്പുറം ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുമ്പോഴാണ് ശിവരാമനെ പോലീസ് ക്രൂരമായി മർദിച്ചത്. മർദന ദൃശ്യങ്ങൾ സഹിതം ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ […]

Kerala News

സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ , 3 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ചു, മാഹിയിൽ യുവതിയെ കുടുക്കിയത് സിസിടിവി

  • 18th September 2025
  • 0 Comments

മാഹി : സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറിയ മാല മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ.അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ. ആയിഷയെ (41) മാഹി പൊലീസ് കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽപിടികൂടിയത്. മാഹി ബസലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽനിന്നു കഴിഞ്ഞ 12നാണ് സ്വർണം മോഷ്ടിച്ചത്. 3 ഗ്രാം തൂക്കമുള്ള സ്വർണമാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് […]

Kerala

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

  • 18th September 2025
  • 0 Comments

മണ്ണാർക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ ക്വാറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .

error: Protected Content !!