Kerala kerala

”ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്”; ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

  • 26th August 2024
  • 0 Comments

തിരുവനന്തപുരം: ഭക്തജനങ്ങള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവര്‍ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ആശംസകള്‍.”- മുഖ്യമന്ത്രി കുറിച്ചു.

kerala Kerala

ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി; ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി

  • 1st August 2024
  • 0 Comments

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്ണക്കുട്ടി, ഒ.ആര്‍ കേളു, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്ടര്‍ […]

Kerala kerala

സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തും; സർക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി

  • 16th July 2024
  • 0 Comments

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ പരിപാടി ഊര്‍ജ്ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 22 വരെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കര്‍മ്മ പരിപാടിയില്‍ […]

Kerala kerala kerala politics

പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല; 13.56 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

  • 11th June 2024
  • 0 Comments

തിരുവനന്തപുരം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്ത സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വീജയന്‍. മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ […]

kerala Kerala

മുഖ്യമന്ത്രി ദുബായില്‍; മെയ് 20ന് കേരളത്തില്‍ മടങ്ങിയെത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ദുബായില്‍ എത്തി. ദുബായില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.നേരത്തെ 22ന് മടങ്ങാന്‍ ആയിരുന്നു തീരുമാനം. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

kerala Kerala kerala politics

പാനൂര്‍ സ്‌ഫോടനം: മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗം; കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി

  • 8th April 2024
  • 0 Comments

പത്തനംതിട്ട: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷിറിലിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണ വീട് സന്ദര്‍ശിച്ചത് സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനം മാത്രമാണ്. കുറ്റത്തോട് ഒരു മൃദുസമീപനവുമില്ലെന്ന് മുഖ്യമന്ത്രി അടൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാനൂരെ സംഭവം സാധാരണ നിലയില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നമ്മുടെ നാട്ടില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായ നടപടികള്‍ ഇതില്‍ സ്വീകരിക്കും. അതിശക്തമായ നടപടികള്‍ ഉണ്ടാകും. […]

Kerala kerala

ഇന്ന് ദുഃഖ വെള്ളിയാഴ്ച; ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസം; സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം; മുഖ്യമന്ത്രി

  • 29th March 2024
  • 0 Comments

ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണ് ദുഃഖ വെള്ളിയാഴ്ച എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഓര്‍മകള്‍ ഊര്‍ജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളില്‍ നിന്നും അടിച്ചമര്‍ത്തലുകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച യേശുക്രിസ്തുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്‌നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാന്‍ […]

Kerala kerala kerala politics

അമ്മാതിരി കമന്റ് ഒന്നും വേണ്ട; നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതി; അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

  • 6th March 2024
  • 0 Comments

തിരുവനന്തപുരം: മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോള്‍ അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അമ്മാതിരി കമന്റ് വേണ്ട, നിങ്ങള്‍ അടുത്തയാളെ വിളിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

Kerala kerala

മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി ഡി സതീശന്‍

  • 20th February 2024
  • 0 Comments

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. CMRL കൂടാതെ മറ്റേതൊക്കെ കമ്പനികള്‍ എക്‌സാലോജിക്കിന് മാസപ്പടി നല്‍കിയിട്ടുണ്ട്? ഏതൊക്കെ ഏജന്‍സികള്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍: 1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന് ഞാന്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ […]

Trending

മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്

  • 18th February 2024
  • 0 Comments

കൊച്ചി: നവകേരള സദസ്സിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കം. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ തയ്യാറക്കിയ വേദിയിലാണ് പരിപാടി. കേരളത്തിലെ എല്ലാ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 2000 പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 60 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാം. നവകേരളത്തിനായി പൊതുജനത്തിന്റെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നേരിട്ടറിയാനാണ് മുഖ്യമന്ത്രിയെത്തുന്നത്. തുടക്കം വിദ്യാര്‍ഥികളില്‍ നിന്നാണ്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സംവാദം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നതവിദ്യാഭ്യാസ […]

error: Protected Content !!