Kerala kerala kerala politics

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാട്ട്; ഇന്നും നാളെയുമായി ആറിടത്ത് പൊതുയോഗങ്ങള്‍

  • 16th November 2024
  • 0 Comments

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പി.സരിനായി പാലക്കാട്ട് പ്രചാരണത്തിനെത്തും. ഇതാദ്യമായാണ് പിണറായി വിജയന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്ന് മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നാളെയും മൂന്നിടത്ത് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഷോയും നടക്കും. ഇരട്ട വോട്ട് വിവാദം […]

kerala Kerala

മുനമ്പം ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പെന്ന് സമരസമിതി; 22 ന് ഉന്നത യോഗം

  • 11th November 2024
  • 0 Comments

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്. ആ ശുഭാപ്തി വിശ്വാസത്തോടെയാണ് പോകുന്നത്. സമരം പിന്‍വലിക്കുന്ന കാര്യം തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ ഉച്ചയ്ക്കായിരുന്നു മുഖ്യമന്ത്രി മുനമ്പം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുനമ്പത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ […]

kerala Kerala

തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നാളെ നാടിന് സമര്‍പ്പിക്കും

  • 27th October 2024
  • 0 Comments

ഇടുക്കി: 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജലവൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. പദ്ധതിയുടെ ഭാഗമായി ദേവിയാര്‍ പുഴയ്ക്ക് കുറുകെ വാളറയില്‍ 222 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ ഉയരത്തിലുമുള്ള തടയണ നിര്‍മിച്ചു. ഈ തടയണയില്‍നിന്നുള്ള ജലമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുക. നീണ്ടപാറയില്‍ നിര്‍മിച്ചിട്ടുള്ള നിലയത്തില്‍ പെന്‍സ്റ്റോക്ക് പൈപ്പുവഴി വെള്ളമെത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും വിധമാണ് […]

Kerala kerala

അന്ന സെബാസ്റ്റ്യന്റെ മരണം: തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

  • 7th October 2024
  • 0 Comments

രാജ്യത്ത് എല്ലാ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ് എന്ന കമ്പനിയുടെ പൂനെയിലുള്ള ഓഫീസില്‍ ജോലി ചെയ്തുവരവെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണമടഞ്ഞ സംഭവത്തില്‍ പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം കങ്ങരപ്പടി സ്വദേശിനി 26 വയസ്സുള്ള അന്ന സെബാസ്റ്റ്യന്‍ ഏണസ്റ്റ് & യംഗ് എന്ന […]

kerala Kerala kerala politics

വയനാട് കണക്ക് വിവാദം; ദുഷ്പ്രചരണങ്ങള്‍ എല്ലാ സീമകളും കടന്നു; വ്യാജ വാര്‍ത്തയില്‍ കേരളം അവഹേളിക്കപ്പെട്ടു; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

  • 21st September 2024
  • 0 Comments

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവഴിച്ച തുക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യ- പത്ര മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വായിച്ചു. സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങള്‍ എല്ലാ സീമകളും കടന്ന് കുതിച്ചുയര്‍ന്നു. കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറഞ്ഞ കള്ളത്തിന് പിന്നില്‍ ഇഴയാനെ ആ സത്യത്തിന് കഴിഞ്ഞുള്ളൂ. കേരളീയര്‍ ഉള്‍പ്പെടെ […]

kerala Kerala

‘ശ്രുതിക്കൊപ്പം ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നല്‍കാനാകുക’; ജെന്‍സന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി

  • 12th September 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെന്‍സന്റെ മരണം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് പകരം എന്ത് നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നല്‍കാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തില്‍ ജെന്‍സനും ശ്രുതിയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാനില്‍ സ്വകാര്യ […]

Kerala kerala

‘ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകും’: വ്യവസായ സൗഹൃദ റാങ്കിങ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

  • 6th September 2024
  • 0 Comments

2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസമെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാര്‍ത്തയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് […]

Kerala kerala

”ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്”; ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

  • 26th August 2024
  • 0 Comments

തിരുവനന്തപുരം: ഭക്തജനങ്ങള്‍ക്ക് ശ്രീകൃഷ്ണ ജയന്തി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവര്‍ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ആശംസകള്‍.”- മുഖ്യമന്ത്രി കുറിച്ചു.

kerala Kerala

ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി; ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി

  • 1st August 2024
  • 0 Comments

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്ണക്കുട്ടി, ഒ.ആര്‍ കേളു, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്ടര്‍ […]

Kerala kerala

സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തും; സർക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി

  • 16th July 2024
  • 0 Comments

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ പരിപാടി ഊര്‍ജ്ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കര്‍മ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 22 വരെ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കര്‍മ്മ പരിപാടിയില്‍ […]

error: Protected Content !!