Kerala kerala

പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന; കിഫ്ബിയിലൂടെ എട്ടര വര്‍ഷമായി കേരളത്തില്‍ നടത്തിയത് സമാനതകളില്ലാത്ത വികസനമെന്ന് മുഖ്യമന്ത്രി

  • 12th February 2025
  • 0 Comments

കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. സാമ്പത്തിക മരവിപ്പ് മറികടക്കാന്‍ കിഎഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനം വിജയകരമായി നടപ്പിലാക്കാനായി. കിഫ്ബിയിലൂടെ പ്ലാന്‍ ഫണ്ടിന് പുറത്തുള്ള വിഭവ സമാഹരണത്തിന് വഴിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതൊന്നും കേരളത്തില്‍ നടക്കില്ല എന്നൊക്കെ പഴിപറഞ്ഞ് നടന്നവരെ ഇത് വിഷമിപ്പിച്ചിട്ടുണ്ട്. തറവാട് […]

kerala Kerala kerala politics

നവകേരള നിര്‍മാണത്തിന് കുതിപ്പു നല്‍കുന്ന ക്രിയാത്മക ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് ആവേശകരമായ കുതിപ്പു നല്‍കാനുള്ള ക്രിയാത്മക ഇടപെടലാണ് സംസ്ഥാന പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരുപോലെ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. വിഭവസമാഹരണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല […]

kerala Kerala

ഇടത് സര്‍വീസ് സംഘടനയുടെ വേദിയില്‍ വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടത് സര്‍വീസ് സംഘടനയുടെ മന്ദിരോദ്ഘാടന ചടങ്ങില്‍ വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാട്ട് കേട്ടാണ് മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. 100 പേര്‍ ചേര്‍ന്നാണ് പാട്ട് പാടിയത്. സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പാട്ട് മുഴങ്ങിയത്. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനന്‍.

Kerala kerala kerala politics

വീണ്ടും പിണറായി വിജയനെ പുകഴ്ത്തി വാഴ്ത്തുപാട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. ‘കാവലാള്‍’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. ‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്. പാടവും പറമ്പും കേരമൊക്കെയും പടക്കളം ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍ പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ… കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ കാലവര്‍ഷക്കെടുതിയും […]

Kerala kerala

ചന്ദ്രബാബു നായിഡു ഏറ്റവും ധനികനായ മുഖ്യമന്ത്രി; ഏറ്റവും കുറവ് ആസ്തിയുള്ളവരില്‍ പിണറായി മൂന്നാമത്

  • 31st December 2024
  • 0 Comments

ഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR). ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ മൂന്നാമന്‍ പിണറായി വിജയനാണ്. 1.18 കോടിയാണ് ആസ്തി. 10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും നാമനിര്‍ദേശ പത്രികകളും […]

kerala Kerala

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ്;ജനുവരി 7 മുതല്‍ 13 വരെ; ഉദ്ഘാടനം പിണറായി വിജയന്‍

  • 19th December 2024
  • 0 Comments

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി നിയമസഭാ സ്വീക്കര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 10.30- ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ വകുപ്പുമന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ […]

Kerala kerala

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല: മുഖ്യമന്ത്രി

  • 16th December 2024
  • 0 Comments

തിരുവനന്തപുരം: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മാതനെ വിദഗ്ധ ചികിത്സ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Kerala kerala

നോര്‍ക്ക റൂട്ട്‌സില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

  • 11th December 2024
  • 0 Comments

നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ, ഭൂമി കൈമാറും പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി. 60 വയസ്സാക്കും നോര്‍ക്ക റൂട്ട്സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം […]

kerala Kerala

ശ്രുതി ഒറ്റപ്പെട്ടുപോകില്ലെന്ന് അന്നേ സര്‍ക്കാര്‍ ഉറപ്പു നല്‍കി, അത് പാലിക്കുകയും ചെയ്തു: മുഖ്യമന്ത്രി

  • 9th December 2024
  • 0 Comments

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉറ്റവരെ നഷ്ടപ്പെട്ടു വാഹാനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഒറ്റപ്പെട്ടുപോകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും അത് പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്.ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നത്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും നേരിട്ട കേരളം ആ ദുരിതങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്നതും നമ്മുടെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ദുരന്തബാധിതരെ ചേര്‍ത്ത് നിര്‍ത്തി പ്രതീക്ഷയുടെ നാളെയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സമഗ്രമായ പിന്തുണാ സംവിധാനങ്ങള്‍ […]

Kerala kerala

മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കും; എല്‍ ഡി എഫ് യോഗത്തില്‍ മുഖ്യമന്ത്രി

  • 22nd November 2024
  • 0 Comments

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ ഗുണപരമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുനമ്പം വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലിന് സെക്രട്ടേറിയറ്റില്‍ ചേരാനിരിക്കുകയാണ്. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. ഭൂമിതര്‍ക്കത്തില്‍ സമവായ നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. […]

error: Protected Content !!