വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; ഫെബ്രുവരി 18ന്; സംസ്ഥാനത്തെ എല്ലാ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും
കോഴിക്കോട്: നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഈമാസം 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും. പാഠ്യ, പാഠ്യേതര മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുള്‍പ്പടെ 2000 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക. രാവിലെ 9.30 മുതല്‍ ഉച്ച ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തില്‍ […]









