Kerala News

പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശ;പിണറായി വിജയന്‍

  • 18th March 2021
  • 0 Comments

‘പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയാണുള്ളതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കേരളം മാറില്ലെന്ന ധാരണ ഇടതുപക്ഷം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് -ബി.ജെ.പി ചങ്ങാത്തം പരസ്യമാകുന്നുണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ ശ്രമം നടന്നു. ഒ രാജഗോപാല്‍‌ പറഞ്ഞത് പലരും കേള്‍ക്കുന്നില്ല. […]

Kerala News

സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ല;യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

  • 17th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാർ പെണ്‍കുട്ടികളുടെ അമ്മ.യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ടെന്നും അമ്മ ചോദിക്കുന്നു. വാളയാര്‍ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മല്‍സരിക്കുന്നത്. തനിക്ക് […]

ധര്‍മ്മടത്ത് പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക നല്‍കി

  • 15th March 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. സി.പി.ഐ നേതാവായ സി.എൻ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പിണറായി പത്രിക സമർപ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.തുടര്‍ച്ചയായ രണ്ടാം വട്ടമാണ് പിണറായി വിജയന്‍ ധര്‍മ്മടത്തു നിന്നും ജനവിധി തേടുന്നത്.

Kerala News

10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം

  • 15th February 2021
  • 0 Comments

സെക്രട്ടേറിയറ്റിൽ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം. 10 വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സമരം ഒത്തുതീപ്പാക്കാനുളള യാതൊരു ചര്‍ച്ചയും യോഗത്തില്‍ നടന്നില്ല. എന്നാല്‍ താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി […]

Kerala News

കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ല; പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും രമേശ് ചെന്നിത്തല

  • 15th February 2021
  • 0 Comments

പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനെന്നും .തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമര്‍ശനം മാത്രം. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. […]

Kerala News

അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;തിരിച്ചടിച്ച് ഭരണ പക്ഷം

  • 14th January 2021
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പി ടി തോമസ് എം എൽ എ. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും സ്വപ്നയുമായി ശിവശങ്കരന് വിദേശയാത്രക്കൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പില്ലായിരുന്നോ മുഖ്യമന്ത്രിക്കെന്നും പിടി തോമസ് ചോദിച്ചു.ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്നും അദ്ദേഹം പറഞ്ഞു. […]

കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

  • 13th January 2021
  • 0 Comments

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‍ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് യോഗം വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കില്‍ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗുമായി യാതൊരു എതിർപ്പുമില്ല . ഈ സർക്കാറും സമസ്തക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. ലീഗ് അവരുടെ […]

‘പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് അറിയാമായിരുന്നു’ഇടത് സർക്കാരിന്റെ വിജയത്തെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്

  • 17th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ ഉജ്ജ്വല വിജയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. പ്രതിപക്ഷത്തുനിന്നും വലിയ ആക്രമണങ്ങളും ആരോപണങ്ങളും ഉയര്‍ന്നപ്പോഴും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനായ ഇടത് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ചായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയത്.പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് അറിയാമായിരുന്നുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. https://www.facebook.com/RosshanAndrrews/posts/3544834752220580

സംവരണ വിഷയത്തില്‍ സാമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സര്‍ക്കാര്‍; ചര്‍ച്ച നടത്തിയേക്കും

  • 29th October 2020
  • 0 Comments

മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ സാമുദായിക സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചര്‍ച്ച നടത്തുക. പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടേക്കും. മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം ഈഴവ ദളിത് സംഘടനകളാണ് രംഗത്തുള്ളത്. ഇവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഘടനകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നബിദിനത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാമുദായിക സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ […]

News

പൊതുമരാമത്ത് വകുപ്പിൽ 20000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി

20000 കോടി രൂപ മുതൽമുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 56000ത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് കിഫ്ബി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ പുതിയ നിർമിതികൾക്ക് ബഡ്ജറ്റിൽ നീക്കി വച്ച തുകയുമുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 400 കോടി രൂപയുടെ നിർമാണം ജല അതോറിറ്റിയുടെയും ജലവിഭവ വകുപ്പിന്റേയും […]

error: Protected Content !!