Kerala

സംവരണ വിഷയത്തില്‍ സാമുദായിക സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സര്‍ക്കാര്‍; ചര്‍ച്ച നടത്തിയേക്കും

മുന്നാക്ക സംവരണത്തില്‍ സമുദായ സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; ചര്‍ച്ച നടത്തും

മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ സാമുദായിക സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ സംഘടനകളെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചര്‍ച്ച നടത്തുക. പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടേക്കും.

മുന്നാക്ക സംവരണത്തിനെതിരെ മുസ്ലിം ഈഴവ ദളിത് സംഘടനകളാണ് രംഗത്തുള്ളത്. ഇവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സംഘടനകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നബിദിനത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സാമുദായിക സംഘടനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന തീരുമാനത്തെ എതിര്‍ക്കേണ്ടെന്നാണ് സമസ്തയുടെ തീരുമാനം. മുന്നാക്ക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ അട്ടിമറി സംഭവിക്കുന്നുവെന്നാണ് മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പാടില്ലെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് സമസ്ത ഇ.കെ വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ കാന്തപുരം വിഭാഗവും ശക്തമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വഞ്ചനയെന്നാണ് കാന്തപുരം വിഭാഗം സര്‍ക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തിയത്. ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്ന കാന്തപുരം വിഭാഗവും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. സാമുദായിക സംഘടനകളെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!