കെ-റെയില്‍ ;എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട് അത് മാറും;മുഖ്യമന്ത്രി
കെ-റെയില്‍ പദ്ധതി നാടിന്റെ ഭാവിക്കും നല്ല നാളെക്കും വരും തലമുറയ്ക്കും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ പദ്ധതികള്‍ക്കും എതിര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പിന്നീട് മാറുമെന്നും അദ്ദേഹം പറഞ്ഞു.“സംസ്ഥാനത്ത് ഒരു വികസന പദ്ധതി കൊണ്ടു വന്നാല്‍ അതിനെതിരെ ശക്തമായ എതിര്‍പ്പ് ചിലര്‍ പ്രകടിപ്പിക്കും. എതിര്‍ക്കുന്നവര്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ പിന്നീട് ലഭിക്കും. അവര്‍ പദ്ധതിക്ക് ഒപ്പം നില്‍ക്കുകയും ചെയ്യും. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ […]








