Kerala News

വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ക്യാപ്റ്റനെ കണ്ടാണോ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്ന് വി.ഡി സതീശന്‍

ആലപ്പുഴയില്‍ കുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വര്‍ഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ, വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. […]

Kerala News

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ,പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 28th April 2022
  • 0 Comments

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള മറുപടിയായാണ് ഈ കാര്യം പറഞ്ഞത് .2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന […]

Kerala News

പുന്നോല്‍ ഹരിദാസ് വധക്കേസ്;പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ,വീടിന് നേര്‍ക്ക് ബോംബേറ്,മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

  • 23rd April 2022
  • 0 Comments

പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ.സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.ബോംബേറുണ്ടായ സംഭവത്തിന് […]

Kerala News

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനം;നിയമസഭയിലും മുഖ്യമന്ത്രി മറുപടി നൽകി

  • 22nd February 2022
  • 0 Comments

കേരളത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി. ഒരു മുഖ്യമന്ത്രി രണ്ടു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല,കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്-യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പരാമർശം വൻ വിവാദത്തിലായിരുന്നു. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

Kerala News

ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളം

  • 13th February 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദത്ത്എം എൽ.എ നിയമസഭയിൽ 27.10.21 ന് പദ്ധതി ഡി.പി.ആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ സർക്കാരിന് ഡി.പി.ആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡി.പി.ആർ രേഖകൾ അപൂർണവും […]

Kerala News

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് പിണറായി വിജയൻ

  • 1st February 2022
  • 0 Comments

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതീരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് […]

Kerala News

മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല;പിണറായി സ്തുതിയും പി. ജയരാജന്റ വ്യക്തിപൂജയും രണ്ട് -കോടിയേരി

  • 26th January 2022
  • 0 Comments

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മെഗാതിരുവാതിരയിലെ പാട്ട് പിണറായി വിജയനെ സ്തുതിച്ചുള്ള വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം.പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.പാർട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച […]

Kerala News

ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്ന് ചെന്നിത്തല

  • 25th January 2022
  • 0 Comments

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി.ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.ഭേദഗതി അം​ഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാർക്കെതിരായ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.അതേസമയം ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺ​ഗ്രസ് […]

Kerala News

‘ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാട്’ നാടിന്റെ വികസനത്തിനാണു മുൻതൂക്കം;മുഖ്യമന്ത്രി

  • 6th January 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതിയുമായിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടക്കുന്ന സിൽവർ ലൈൻ പദ്ധതി വിശദീകരണ വേദിയിലാണ് പരാമർശം. ഇന്നുള്ള അവസ്ഥയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ വികസനത്തിനാണു മുൻതൂക്കം നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാലത്തു കേരളം ദേശീയ പാതകളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ വീതി പോലുമില്ലാത്ത ദേശീയ പാതകൾ ഒരു […]

Kerala News

‘മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല’മുസ്‌ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് മുഖ്യമന്ത്രി വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു

  • 26th December 2021
  • 0 Comments

ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അത് വര്‍ഗീയമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍.ബഷീര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് ഇ ടി മുഹമ്മദ് ബഷീർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ല. മൗലികമായ കാര്യങ്ങളിൽ പോലും മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും […]

error: Protected Content !!