Kerala

വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റുമായി സംസ്ഥാന സർക്കാർ

  • 30th September 2020
  • 0 Comments

തിരുവനന്തപുരം : നൂറു ദിനങ്ങൾ നൂറു പദ്ധതികൾ എന്ന സർക്കാർ നിലപാടിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. 2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയാണ് തനറെ ഫേസ്ബുക്കിലെ അറിയിച്ചിരിയ്ക്കുന്നത് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽ പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് […]

Trending

കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല-മുഖ്യമന്ത്രി പിണറായി വിജയന്‍

  • 24th September 2020
  • 0 Comments

കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് 4 മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഇതില്‍ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കും ഒന്നര ലക്ഷം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യ […]

Kerala

എസ്. സി, എസ്. ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

  • 19th September 2020
  • 0 Comments

2021ൽ സംസ്ഥാനത്ത് എസ്. സി, എസ്. ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഇപ്പോഴുള്ളതിന് പുറമെ 8500 പഠന മുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്. സി, എസ്. ടി വിഭാഗങ്ങളിലെ പഠന മുറികളുടെ പൂർത്തീകരണ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാർത്ഥികൾക്ക് 12250 പഠനമുറികളും പട്ടികവർഗ വിദ്യാർത്ഥികൾക്ക് 250 സാമൂഹ്യ പഠനമുറികളുമാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്വന്തമായൊരു പഠനമുറി നിർമിച്ചു […]

Trending

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ്

  • 14th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. . 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Kerala News

മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 11th September 2020
  • 0 Comments

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കിനൊപ്പം മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട്‌ സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ്‌ കേന്ദ്രതീരുമാനമെന്ന്‌ കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്‌. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ […]

Kerala News

കരിപ്പൂർ വിമാനദുരന്തം : മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു

കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കരിപ്പൂരിലെ അപകടം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂരിലെ അപകട സ്ഥലവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശനവും നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 14 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 […]

Local News

കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 10ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിക്കും. ചടങ്ങിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. പി ടി എ റഹീം എംഎൽഎ സഹ അധ്യക്ഷനായിരിക്കും. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നിൽക്കുന്ന സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കു കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കുന്ദമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ ഒരുക്കിയത്. 50 സെൻറ് സ്ഥലത്തുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് […]

Kerala

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19727 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 35 പേരുടെ ഉറവിുടം വ്യക്തമല്ല. 75 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 745 പേരാണ് രോഗമുക്തി നേടിയത. 10054 പേരാണ് ഇതുവരെ […]

Trending

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്. തുടര്‍ച്ചയായി 7ാം ദിവസവും രോഗികള്‍ നൂറ് കന്നു. 53 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗികളില്‍ 84 പേരും വിദേശത്ത് നിന്ന വന്നവരകാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കത്തിലൂടെ 6 പേര്‍ക്കും രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, […]

error: Protected Content !!