News

പൊതുമരാമത്ത് വകുപ്പിൽ 20000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി

20000 കോടി രൂപ മുതൽമുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിൽ മാത്രം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


56000ത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് കിഫ്ബി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ പുതിയ നിർമിതികൾക്ക് ബഡ്ജറ്റിൽ നീക്കി വച്ച തുകയുമുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 400 കോടി രൂപയുടെ നിർമാണം ജല അതോറിറ്റിയുടെയും ജലവിഭവ വകുപ്പിന്റേയും നേതൃത്വത്തിൽ നടക്കുന്നു. ഇതിൽ 44 പ്രവൃത്തികൾ പൂർത്തിയായി. 33 പദ്ധതികൾ നല്ല രീതിയിൽ പുരോഗമിക്കുന്നു.

മലപ്പുറം ഒടേക്കൽ പൂക്കോട്ടുമന, എറണാകുളം പറപ്പള്ളിക്കാവ് പാതാളം റഗുലേറ്റർ കം ബ്രിഡ്ജുകളുടെ പ്രവൃത്തികളും അങ്കമാലി മാഞ്ഞാലിത്തോട് പുനരുദ്ധാരണവും പൂർത്തിയായിട്ടുണ്ട്. കാസർകോട് പാലായിവളവ്, പാലക്കാട് കൂട്ടക്കടവ് എന്നിവിടങ്ങളിലെ റഗുലേറ്റർ കം ബ്രിഡ്ജുകളുടെ നിർമാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പ്രവർത്തനക്ഷമമല്ലാത്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണവും നടക്കുന്നു. ജലജീവൻ മിഷൻ, അന്തർസംസ്ഥാന നദീജല ഹബ്, കടൽത്തീര സംരക്ഷണ പദ്ധതി, അമൃത് പദ്ധതി, 500 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അട്ടപ്പാടി ജലസേചന പദ്ധതി എന്നിവയൊക്കെ ജലവിഭവ രംഗത്ത് സർക്കാർ യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.


കിഫ്ബി ഫണ്ട് ഉപയോഗിച്ച് 68.36 കോടി രൂപ ചെലവഴിച്ചാണ് പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. 18 മാസം കൊണ്ട് പണി പൂർത്തിയാകും. കടലിൽ നിന്ന് ഉപ്പ്‌വെള്ളം കയറുന്നതായിരുന്നു ഇവിടത്തെ കർഷകരെ ദുരിതത്തിലാക്കിയിരുന്നത്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് നാവിഗേഷൻ ലോക്ക് ഉള്ള റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നത്. പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സർവീസ് റോഡ് 6.5 മീറ്റർ വീതിയിൽ പുനരുദ്ധരിക്കും. നിർമാണം പൂർത്തിയാകുന്നതോടെ കടലിൽ നിന്ന് ഉപ്പ് വെള്ളം കയറുന്ന പ്രശ്‌നം അവസാനിക്കും. 1720 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യവും ലഭിക്കും. ഇതിനെല്ലാം പുറമെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിന കർമ പദ്ധതിയിൽ 189 റോഡുകൾ ഗതാഗത യോഗ്യമാക്കും: മുഖ്യമന്ത്രി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!