Kerala News

ലോക കാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി ഫ്ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു; എസ്. ജയശങ്കറിനെതിരെ മുഖ്യമന്ത്രി

  • 12th July 2022
  • 0 Comments

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതിനാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും. എല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പെന്‍ഷനേഴ്‌സ് യൂണിയന്‍ രജത ജൂബിലി […]

Kerala News

ചോദ്യം ചെയ്യലിന്റെ പേരില്‍ എന്നെ നിരന്തരം പീഡിപ്പിക്കുന്നു, മകളോടുള്ള കരുതല്‍ എല്ലാ പെണ്‍കുട്ടികളോടും വേണം; സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഗൂഢാലോചനയുടെ പേരില്‍ ചോദ്യം ചെയ്യലല്ല, മാനസികപീഡനമാണ് നടന്നതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാല്‍പ്പോലും സത്യം കേരളത്തിലെ ജനങ്ങളെ അറിയിക്കുമെന്നും അറ്റം കാണും വരെ പോരാടുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച് ആര്‍ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ […]

Kerala News

ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചത്; ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണ്.. ഈ സംഭവത്തെ മര്‍ദനമായി കാണിച്ച് രണ്ടുപേര്‍ ജയരാജനെതിരെ ഇ മെയിലില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജന്‍ മര്‍ദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികള്‍ […]

Kerala News

സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ,മടിയിൽ കനം ഇല്ലാത്തത് കൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല;മുഖ്യമന്ത്രി

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കി. ഈ മാനസികാവസ്ഥ നേതാക്കന്‍മാര്‍ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്.നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്.തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം […]

Kerala News

ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് സുധാകരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചുപ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ നിൽക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കെ.സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ദുരൂഹമായ […]

Kerala News

സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട;അങ്ങനെ കുലുങ്ങി വീഴുന്ന സർക്കാരല്ല കേരളത്തിൽ ഭരണം നടത്തുന്നത്

രാഷ്ട്രീയ വിവാദങ്ങളിൽ പരോക്ഷ മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സർക്കാർ വികസനം നടത്തുമ്പോൾ വിവാദങ്ങൾ ഉണ്ടാക്കി സർക്കാറിനെ കുലുക്കാം എന്ന് ആരും കരുതണ്ട. രാഷ്രീയം ആകാം പക്ഷെ വികസനത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ അങ്ങനെ കുലുങ്ങിയാൽ കുലുങ്ങി വീഴുന്ന ഒരു സർക്കാരല്ല കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത് എന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാക്കുകൾ വികസനപ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്റെ എല്ലാ നിലയിലുമുള്ള സന്തോഷം പങ്കുവെക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. […]

Kerala News

നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം – മുഖ്യമന്ത്രി

നേമം കോച്ചിംഗ് ടെര്‍മിനല്‍ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പി. മാര്‍ പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കണം. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി. മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ റെയില്‍വേ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണ്. പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാകുന്നുമില്ല. പുതിയ ട്രെയിനുകളും പുതിയ പാതകളും പാത ദീര്‍ഘിപ്പിക്കലുമുള്‍പ്പെടെ നടപ്പാകാത്ത അവസ്ഥയാണ്. സമഗ്രമായ റെയില്‍വേ വികസനത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച വിഷയത്തില്‍ സാധ്യമാകുന്ന […]

Kerala News

ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരും, ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെ; ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതുമുന്നണി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രൂവറി കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയ കോടിത ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. […]

Kerala News

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടനാണ് സ്പീക്കര്‍ എംബി രാജേഷിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്റര്‍ ആണെന്ന് വ്യക്തമാക്കിയിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഈ ഭാഗം പിന്നീട് കമ്പനിയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്‌തെന്നും […]

Kerala News

എ.കെ.ജി സെന്റർ ആക്രമണം: പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമെന്ന് മുഖ്യമന്ത്രി,അന്വേഷണം ഊര്‍ജിതം

മഹാനായ എ കെ ജിയും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ […]

error: Protected Content !!