Kerala News

സ്വര്‍ണക്കടത്തുകേസ്; ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് വിഡി സതീശന്‍; നിലപാട് മാറ്റിയതിന് നന്ദിയെന്ന് മുഖ്യമന്ത്രി

  • 21st July 2022
  • 0 Comments

സ്വര്‍ണ്ണക്കടത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ നേതാവും ഇഡിക്കെതിരെ രംഗത്തെത്തി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചാണ് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നും പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായെന്നുമായിരുന്നു പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. […]

Kerala News

വഖഫ് ബോര്‍ഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കുന്നു; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

  • 20th July 2022
  • 0 Comments

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കാന്‍ നിയമഭേദഗതി ഉടന്‍ നടത്തും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ ആരും എതിര്‍പ്പു പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. […]

National News

അവശ്യ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  • 19th July 2022
  • 0 Comments

അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും ജി.എസ്.ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. കടയിലെ തിരക്കു കുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങള്‍ നല്‍കുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെട്ട അവശ്യവസ്തുക്കള്‍ പാക്കറ്റുകളിലാക്കി […]

Kerala News

ഇന്‍ഡിഗോ നടപടി എല്ലാവരേയും കേള്‍ക്കാതെ, ഇ.പിക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

  • 19th July 2022
  • 0 Comments

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി.യും ഗണ്‍മാനുമെല്ലാം തടഞ്ഞതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രിക്ക് നേരെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നതെന്ന് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ‘വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തില്‍വച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് […]

Kerala News

സംസ്ഥാനത്ത് മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

  • 18th July 2022
  • 0 Comments

മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്. തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ […]

Kerala News

51 വെട്ട് വെട്ടിക്കൊന്നിട്ടും തീരാത്ത പകയാണ് പിണറായിയും കൂട്ടരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയോട് കാണിക്കുന്നതെന്ന് വിഡി സതീശന്‍

  • 16th July 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് എംഎം മണി പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു. വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന്‍ […]

Kerala News

മെന്റർ വിവാദം;മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

  • 14th July 2022
  • 0 Comments

മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ.മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. […]

Kerala News

ആര്‍.എസ്.എസിന്റെ വോട്ട് തേടിയല്ലേ 77-ല്‍ പിണറായി നിയമസഭയില്‍ എത്തിയത്; മറുപടിയുമായി വി.ഡി സതീശന്‍

  • 13th July 2022
  • 0 Comments

സംസ്ഥാനത്ത് കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ത്രിപുരയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി 1977-ല്‍ ആര്‍എസ്എസിന്റെ വോട്ടുകൂടി വാങ്ങി എംഎല്‍എ ആയി സഭയിലെത്തിയ ആളാണെന്ന് സതീശന്‍ തിരിച്ചടിച്ചു. വി.ഡി സതീശന്‍ പറഞ്ഞത്; ഹിന്ദുഐക്യ വേദി നേതാവിന്റെ പത്രസമ്മേളനം ജനം ടി.വി പോലും കൊടുത്തില്ല. പക്ഷെ കൈരളി ടി.വി വളരെ പ്രധാനപ്പെട്ട ആ നേതാവിന്റെ പത്രസമ്മേളനം പൂര്‍ണമായും ടെലികാസ്റ്റ് ചെയ്തു. […]

Kerala News

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചത് നിര്‍ഭാഗ്യകരം, കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

  • 13th July 2022
  • 0 Comments

കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചത് നിര്‍ഭാഗ്യകരം, കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ആസ്സം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി എബ്രഹാമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേദിക്കുകയായിരുന്നു ബോംബ് […]

Kerala News

വിദേശകാര്യ മന്ത്രിയെന്നാല്‍ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയല്ല; അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്ന് വി മുരളീധരന്‍

  • 12th July 2022
  • 0 Comments

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഈ രാജ്യത്ത് എവിടെയും യാത്ര ചെയ്യുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമുളള അധികാരം എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ആ അധികാരമാണ് എസ് ജയ്ശങ്കര്‍ ഉപയോഗപ്പെടുത്തിയത്. അതില്‍ പ്രശ്നമുള്ളവരുടെ ബുദ്ധിമുട്ടെന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ജനങ്ങളുമായി സംവദിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഓഖി […]

error: Protected Content !!