Kerala News

പിണറായി എൻ്റെ റോൾ മോഡലെന്ന് തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരി; 444 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  • 24th February 2023
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്നേഹസമ്മാനം. മധുര വേദിക്ക് വിദ്യാശ്രമം സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന ആൻഞ്ചലിൻ മിഥുനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 444 രൂപയുടെ ചെക്ക് നൽകിയത്. സി എം ഡി ആർ എഫി ലേക്ക് സംഭാവന നൽകിയതിനൊപ്പം മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ നേർന്നുളള കത്തും ആൻഞ്ചലിൻ മിഥുന എഴുതി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ഇടപെടലും കേരളത്തോടുള്ള അർപ്പണ മനോഭാവവും ശ്രദ്ധിക്കാറുണ്ടെന്ന് മൂന്നാം ക്ലാസുകാരി കത്തിൽ […]

Kerala News

ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായ വിതരണത്തില്‍ തെറ്റായ ഒരു പ്രവണതയും കടന്നുകൂടുന്നത് അനുവദിക്കില്ല;മുഖ്യമന്ത്രി

  • 23rd February 2023
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടാൻ അനുവദിക്കില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും പിണറായി വാർത്താക്കുറിപ്പിൽ പറഞ്ഞു.ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ […]

Kerala

സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

  • 22nd February 2023
  • 0 Comments

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിൻറെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് […]

Kerala News

ഇത് ശുദ്ധ ഇസ്ലാമോഫോബിയ;വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ ‘

  • 20th February 2023
  • 0 Comments

ആര്‍.എസ്.എസ്സുമായി ചര്‍ച്ച എന്ന പേരില്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി.ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് ചര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..മുസ്‌ലിംകളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ കൂട്ടായി തീരുമാനിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനായ ജംഇയത്തുൽ ഉലമായെ ഉള്‍പ്പെടെയുള്ള സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു.ചർച്ചയാകാമെന്നാണ് ജമാഅത്ത് നിലപാട്.അത് സ്വാർഥ താല്പര്യങ്ങൾക്കാവരുത്.മുസ്ലിം പ്രശ്നങ്ങൾക്ക് വേണ്ടിയാവണം.മുസ്ലിം സംഘടനകളുടെ വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നു.ചർച്ചക്കെതിരായ പ്രചരണം ഇസ്‌ലാമോഫോബിയ ആണ്.വിവാദങ്ങൾക്ക് പുറകിൽ വലിയ തിരക്കഥ ഉണ്ടായിരുന്നു.അത് പുറത്ത് വരാൻ വേണ്ടിയാണ് കാത്തിരുന്നതെന്നും അദ്ദേഹം […]

Kerala

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി; പ്രതിഷേധിച്ച 8 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

  • 20th February 2023
  • 0 Comments

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയില്‍ തുറന്ന ജയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് മറ്റ് നാല് ഔദ്യോഗിക പരിപാടികളിലാണ് പിണറായി വിജയന്‍ പങ്കെടുക്കുക. […]

Kerala News

കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്;മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി സതീശന്‍

  • 20th February 2023
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രി ഭീരുവായി 100 കണക്കിന് പൊലീസിന്റെ പിറകിൽ ഒളിക്കുന്നു. പ്രതിഷേധിക്കുന്നവരെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. സത്യാഗ്രഹ സമരം എന്ന് പരിഹസിച്ചവർ ആത്മഹത്യാ സ്‌ക്വാഡുകൾ എന്ന് ഇപ്പോൾ പറയുന്നു. കറുപ്പിനോട് ഇത്ര വെറുപ്പ് എന്തിനാണ്. സിപിഐഎം എംഎൽഎ മരിച്ചതിനാൽ ദുഖസൂചകമായി വെച്ച കരിങ്കൊടി വരെ അഴിച്ചു മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാസർകോട് മുതൽ തിരുവനന്തപുരം […]

Kerala

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • 19th February 2023
  • 0 Comments

കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കസ്റ്റഡിയിൽ എടുത്തത്. കെഎസ് യു ജില്ല വൈസ് പ്രസിഡന്റ്‌ സൂരജ്, എലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട്ടും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പാലക്കാട് ഇറങ്ങിയ […]

Kerala News

മുഖ്യമന്ത്രി എത്തിയത് ഹെലിക്കോപ്റ്ററിൽ;എന്നിട്ടും പ്രതിഷേധം,കരിങ്കൊടി

  • 18th February 2023
  • 0 Comments

പാലക്കാട് ചാലിശേരിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം മൂന്ന് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.മുഖ്യമന്ത്രി എത്തിയത് ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ്.ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടാവുകയായിരുന്നു.ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇതിനിടെ മുഖ്യമന്ത്രിയുടെ ചാലിശേരിയിലെ സന്ദർശനത്തിനോട് […]

Kerala News

മുഖ്യമന്ത്രിയുടെ സന്ദർശനം; പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

  • 18th February 2023
  • 0 Comments

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിൽ എടുത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.കൂടുതല്‍ പ്രവര്‍ത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പത്തിനാണ് ഉദ്ഘാടനം ചെയ്യുന്നത്.നിലവിൽ ഷാനിബിനെ മാത്രമേ കരുതൽ തടങ്കലിൽ എടുത്തിട്ടുള്ളൂവെങ്കിലും കൂടുതൽ […]

Kerala News

ജയിൽ‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കാൻ ധാരണാപത്രം

  • 15th February 2023
  • 0 Comments

ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി കറക് ഷന്‍ പ്രോസസില്‍ വരുമാനം ഉണ്ടാക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ധാരണാപത്രം. ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുംഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജൻ സന്നിഹിതനായി. നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്‍റ്സ് ഉല്‍പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിൽ […]

error: Protected Content !!