Kerala News

ഒന്നും അവസാനിച്ചിട്ടില്ല;ഒന്നുകില്‍ പിണറായിക്കും പങ്ക് അല്ലെങ്കില്‍ പമ്പര വിഡ്ഢി

  • 15th February 2023
  • 0 Comments

ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു.കേസില്‍ ഒന്നുകില്‍ പിണറായി വിജയന്‌ പങ്കുണ്ട് അല്ലെങ്കില്‍ പമ്പരവീഡ്ഢിയും കഴിവുകെട്ടവനുമാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് …..അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി…..‘കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ’ എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് […]

Kerala News

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കനത്ത സുരക്ഷ;വിവാദം,ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് മുരളീധരൻ

  • 14th February 2023
  • 0 Comments

മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദത്തില്‍ വൻ വിമര്‍ശനം.മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കാൻ വേണ്ടി മകന്‍റെ മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കാലടി കാഞ്ഞൂരിൽ കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിന്‍റെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു […]

Kerala

ഒന്നും നടക്കില്ലെന്ന കാലത്താണ് തന്റെ സർക്കാർ അധികാരത്തിൽ വന്നത്, ഇപ്പോൾ പലതും നടക്കും; മുഖ്യമന്ത്രി

  • 13th February 2023
  • 0 Comments

തിരുവനന്തപുരം: ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ൽ എൽ ഡി എഫ് സർക്കാരിനെ ജനം അധികാരമേൽപ്പിച്ചത്. കേരളത്തിന്‌ വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല. വിഭവ സമാഹാരണത്തിനു കിഫ്‌ബി ഉപകരിച്ചു. അന്ന് കിഫ്‌ബിയെ പരിഹസിച്ചവർ […]

Kerala News

ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി;കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്? അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

  • 12th February 2023
  • 0 Comments

ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുക,പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ്‌ അതിക്രമം സിപിഐഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ പാർട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ […]

Kerala News

അധിക നികുതി അടയ്ക്കരുത് നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും;വിലയേറിയ തൊഴുത്ത് പണിത ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ

  • 10th February 2023
  • 0 Comments

സംസ്ഥാന ബജറ്റിലെ അധിക നികുതിയടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിയ്ക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യു.ഡി.എഫ് കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരന്‍ പറഞ്ഞു.ഗോ സംരക്ഷണം വിജയകരമായി നടപ്പാക്കിയ ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എറ്റവും വിലയേറിയ തൊഴുത്ത് ഉണ്ടാക്കിയെന്ന ബഹുമതി മുഖ്യമന്ത്രിക്ക് കൊടുക്കണം. കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദ്ദേശം വൈകാതെ മുഖ്യമന്ത്രിയും […]

Kerala

തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, അഗാധമായ ദുഃഖം ഉണ്ടാക്കുന്നു; സംസ്ഥാനം സഹായം നൽകുമെന്ന് മുഖ്യമന്ത്രി

  • 8th February 2023
  • 0 Comments

തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേർ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്. തുർക്കിയിൽ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകൾ. അടിയന്തരസഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. വടക്കൻ സിറിയയിൽ മരണസംഖ്യ […]

Kerala

വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

  • 4th February 2023
  • 0 Comments

വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ . ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയ – ചലച്ചിത്ര സംഗീത രംഗങ്ങളിൽ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാർഡും വിവിധ […]

Kerala News

എയിംസ് റെയില്‍ വികസനം എന്നിവ ഇല്ല;ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് പിണറായി

  • 1st February 2023
  • 0 Comments

കേന്ദ്ര ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എയിംസ് റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറല്‍ സാമ്പത്തിക തത്വങ്ങള്‍ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ […]

Kerala News

ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു – മുഖ്യമന്ത്രി

  • 1st February 2023
  • 0 Comments

തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രജിസ്ട്രേഷന്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ നിക്ഷേപതട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തിയായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരില്‍ നിന്നും സ്ഥിരനിക്ഷേപമായി കൈപ്പറ്റിയ തുകകള്‍ വ്യാജ രജിസ്റ്ററില്‍ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക […]

Kerala

‘സിൽവർ ലൈൻ സംസ്ഥാന വികസനത്തിന് അനിവാര്യം’; കേന്ദ്ര അനുമതി കിട്ടിയാൽ ഉടനെ തുടർ നടപടിയെന്ന് മുഖ്യമന്ത്രി

  • 1st February 2023
  • 0 Comments

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിർപ്പും പരിഹരിക്കും. 50 വർഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചെന്നും പിണറായി […]

error: Protected Content !!