kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

  • 5th March 2023
  • 0 Comments

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട, പിണറായി എന്ന് എഴുതിയ ജഴ്സി സമാനമായി നൽകിയത്. കേരള എസി മിലാന്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി നല്‍കാനെത്തിയത്.

Kerala News

ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ ഞങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല;അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും – മുഖ്യമന്ത്രി

  • 3rd March 2023
  • 0 Comments

രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി.സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ ഉയർത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും കുറച്ച് കാണുന്നില്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിയുടെ ചിറകുകൾ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും. 12.02.2018 ല്‍ കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം […]

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

  • 3rd March 2023
  • 0 Comments

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി വാദിക്കുന്നവർ പരോക്ഷമായി മോദിയെ സഹായിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ഉൾപ്പെടെ തെറ്റിദ്ധാരണ തിരുത്തി മോദിക്ക് എതിരെ നിൽക്കണമെന്നും സുധീരൻ പറഞ്ഞു. പിണറായി വിജയൻ മോദിയുടെ പകർപ്പായി മാറുന്നുണ്ടെന്നും ഇവിടെ കമ്മ്യൂണിസം അല്ല പിണറായിസമാണ് നടക്കുന്നതെന്നും സുധീരൻ വിമർശിച്ചു.കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും സ്വപ്നം കാണാൻ […]

Kerala News

കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു; നാടിന്റെ വികസനം തടയാൻ ശ്രമിക്കുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

  • 3rd March 2023
  • 0 Comments

നാടിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി നിയമസഭയിൽ.2016 ലെ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നിറവേറ്റിയതിന്റെ അംഗീകാരമാണ് തുടർ ഭരണമെന്നും കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചത് ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരാൻ സാധിച്ചു. 74000 കോടിയുടെ 933 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇടുക്കി, കുട്ടനാട്, വയനാട് പക്കേജുകൾ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിറവേറ്റിയതിന്റെ അംഗീകരമാണ് തുടർഭരണം.എന്നാൽ പ്രതിപക്ഷം നിയസഭയിൽ ശുഹൈബ് […]

Kerala National

കേരളവും കേന്ദ്രവും തമ്മിൽ പകൽ ഗുസ്തിയും രാത്രി ദോസ്തിയും; കെ മുരളീധരൻ

  • 28th February 2023
  • 0 Comments

പിണറായി സർക്കാരിനെതിരെ പരിഹാസവുമായി വടകര എം പി കെ മുരളീധരൻ. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്നും സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയായി പിണറായി സർക്കാർ മാറിഎന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. ഭരണപക്ഷത്തിന്റെ വീര വാദം മുഴക്കാൻ നിയമസഭയെ ഉപയോഗിക്കുന്നുവെന്നും സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും അദ്ദേഹം വിമർശിച്ചു. പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. ഈ ഡി സ്വപ്ന സുരേഷിനും എം ശിവശങ്കറിലും […]

Kerala News

വീമ്പുകള്‍ കേരളം കേട്ടുമടുത്തു;ഉചിതമായ മറുപടി കിട്ടിയപ്പോൾ പിണറായി ഓടിയ വഴിയില്‍ പുല്ലുകിളിത്തിട്ടുമില്ല;കെ സുധാകരൻ

  • 27th February 2023
  • 0 Comments

ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത. […]

Kerala News

പഴയ വിജയനാണെങ്കിൽ അപ്പോഴേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി; പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്ന് സതീശൻ

  • 27th February 2023
  • 0 Comments

മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ വാക്‌പോര്. മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് പഴയ വിജയനാണെങ്കിൽ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും, ഇപ്പോൾ അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി മറുപടി നൽകി.രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങള്‍ക്ക് പേടിയില്ലെന്ന് സതീശന്‍ തിരിച്ചടിച്ചു.‘പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ […]

Kerala News

നടക്കുന്നത് ആസൂത്രിത സമരം; പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി

  • 27th February 2023
  • 0 Comments

പ്രതിപക്ഷ സമരങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ. ആസൂത്രിത സമരമാണ് ഇപ്പോൾ നടക്കുന്നത്. ഓടുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്ത് ചാടി അപകടകരമായ സമരമാണ് യു ഡി എഫും ബി ജെപ്പിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജന പിന്തുണ ഇല്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ്സാണ് കളമശ്ശേരിയിൽ പ്രകോപനമുണ്ടാക്കിയതെന്നും ഷാഫി പറമ്പിൽ എം എൽ എ സ്റ്റേഷനിലേക്ക് തള്ളി കയറിയതിനെ തുടർന്ന് കൃത്യ നിർവഹണം തടയാൻ ശർമിച്ചതിനാണ് കേസ് എടുത്തത്. തനിക്ക് കറുപ്പിനോട് വിരോധമില്ലെന്നും […]

Kerala News

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി

  • 26th February 2023
  • 0 Comments

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാർശ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തതിന്റെ തുടർന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി നൽകാനും പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനുമായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വെച്ച നിർദേശം. സർക്കാർ ജീവനക്കാരുടെ ആശ്രിതനിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു […]

Kerala News

പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ട;താക്കീതുമായി മുഖ്യമന്ത്രി

  • 25th February 2023
  • 0 Comments

പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.”വികസന പ്രവർത്തനവും ക്ഷേമപ്രവർത്തനവുമൊക്കെ നടക്കുമ്പോൾ അതിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന ചിന്ത വളരെക്കുറച്ച് പേർക്കെങ്കിലും ഉണ്ടാകുന്നുണ്ട്.ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം […]

error: Protected Content !!