News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാനവിക ഐക്യചങ്ങല തീര്‍ത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മാനവിക ഐക്യചങ്ങല തീര്‍ത്തു. നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പടനിലം മുതല്‍ കാരന്തൂര്‍ വരെയാണ് ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കാളികളായി. എം.കെ.രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, മുന്‍ എംഎല്‍എ യു.സി രാമന്‍, പി കെ.ഫിറോസ്, ഖാലിദ് കിളി മുണ്ട, അരിയിൽ അലവി, ഒ […]

Local

കിഴക്കോത്ത് പഞ്ചായത്തില്‍ ‘ഒപ്പം’ അദാലത്ത്163 പരാതികള്‍ പരിഗണിച്ചു ‘

കിഴക്കോത്ത്; സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം’. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി വിദ്യാലയത്തിലാണ് ഫാത്തിമ നിദ ഇപ്പോള്‍ പഠിക്കുന്നത്. രാവിലെ എട്ടരക്ക് വാഹനത്തില്‍ കയറിയാല്‍ 10 മണിയോടെയാണ് സ്‌കൂളിലെത്തുന്നത്. ഇത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയ റോഡായതിനാല്‍ വീട്ടില്‍ നിന്ന് വാഹനം കയറുന്നിടത്തേക്ക് എത്തിക്കുന്നതിനും പ്രയാസമുണ്ട്. വീട്ടിലേക്കുള്ള ഈ വഴി വാഹനമെത്തുന്നതാക്കി തരാനുള്ള […]

Local

ലീന വാസുദേവ് കുന്ദമംഗലം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്

കുന്ദമംഗലം: ലീന വാസുദേവിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലീന വാസുദേവിനെ തെരഞ്ഞെടുക്കുകയായിരുന്നു, രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളിലാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഈ ഭരണ സമിതിയിലെ ആദ്യ റൗണ്ടില്‍ വികസന കാര്യ ചെയര്‍പേഴ്‌സണായിരുന്നു ലീന വാസുദേവ്. ഇടതുപക്ഷത്തിനായി വി.പി ഷീജയാണ്‌ മത്സരിച്ചത്. 23 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ 15 യുഡിഎഫും […]

Local News

ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 16-ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയിന്മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4), വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും […]

Local

കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 കുന്ദമംഗലം, ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് […]

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും LDF അംഗങ്ങൾ ഇറങ്ങി പോയി

  • 25th September 2019
  • 0 Comments

കുന്ദമംഗലം: പഞ്ചായത്ത് 2019_20 വാർഷിക പദ്ധതി യിൽ മേലുള്ള അജണ്ടയിൽ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ നന്നാക്കാത്തതിലും പുതിയ ലൈറ്റുകൾ സ്ഥാപിച്ചത് ഗ്യാരണ്ടി കാലാവധിയിലും നന്നാക്കാത്തതിലും, കർഷകർക്കുള്ള വളം മഴക്കാലം കഴിയാറായിട്ടും നൽകാത്ത ഭരണ സമിതി നിലപാടിലും, പഞ്ചായത്ത് iso ആക്കുന്നനടപടി ക്രമങ്ങൾ വൈകുന്നതിലും പ്രതിഷേധിച്ചാണ് LDF മെമ്പർമാർ ഇറങ്ങി പോയത്. എം എം സുധീഷ് കുമാർ പി.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു

Local

അശ്വമേധം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

  • 23rd September 2019
  • 0 Comments

കുന്ദമംഗലം: അശ്വമേധം കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടിയുടെ വിജയത്തിനായി കുന്ദമംഗലം പഞ്ചായത്ത് സമിതി രൂപീകരണവും 70 ടീമുകളിലെ വളണ്ടിയര്‍ പരിശീലനവും പൂര്‍ത്തിയായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു . ഡോ. സുനില്‍ കുമാര്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ എടുത്തു .ചെയര്‍പേഴ്‌സണ്‍മാരായ ആസിഫ റഷീദ്, TK ഹിദേഷ് കുമാര്‍ , മെമ്പര്‍മാരായ പി.പവിത്രന്‍, ഷംജിത്,TK സീനത്ത്, PHN ഗിരിജ, വാര്‍ഡ് […]

Local

റോഡിലെ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി

  • 18th September 2019
  • 0 Comments

കുന്ദമംഗലം; രാത്രിയുടെ മറവില്‍ കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു ഓട്ടോ ബേക്കും സമീപമുള്ള കെ.എസ്.ഇ.ബി റോഡില്‍ ഓവുചാലില്‍ മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ അസഹ്യമായ ദുര്‍ഗന്ധം കാരണം ബസ് യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വളരെ പ്രയാസം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഫുട്പാത്തിലെ തുറന്നിട്ട സ്ലാബില്‍ ഒരു സ്ത്രീ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു, തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്ലാബ് […]

Kerala

ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്ത് വണ്ടിയുടെ ടയറുകൾ കാണാനില്ല

  • 17th September 2019
  • 0 Comments

ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പോയിരിക്കുന്നു. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി. അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. […]

Local

കായണ്ണ ഗ്രാമപഞ്ചായത്തിൽ എം.സി. എഫ് നിർമ്മാണം; കലക്ടർ പ്രദേശവാസികളുമായി ചർച്ച നടത്തും

  • 6th September 2019
  • 0 Comments

കായണ്ണ ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കലക്ഷൻ ഫസിലിറ്റി കേന്ദ്രം  ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് അധികൃതരുമായി ജില്ലാകലക്ടർ  സാംബശിവറാവു ചർച്ച നടത്തി. എം.സി.എഫ് സ്ഥാപിക്കുന്നതിൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്  കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ചർച്ച നടത്തിയത്. എം.സി.എഫ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കലക്ടർ സന്ദർശിച്ചു.  പ്രദേശത്തെ ആളുകളുമായി കളക്ടർ ഞായറാഴ്ച വൈകുന്നേരം ചർച്ച നടത്തും. കായണ്ണ ബസാറിൽ ഇറിഗേഷൻ വകുപ്പ് വിട്ടുനൽകിയ 10 സെന്റ് സ്ഥലത്താണ് എം.സി.എഫ് കേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു എങ്കിലും […]

error: Protected Content !!