Local

കുന്നമംഗലം പ്രളയാനന്തര സമ്പുര്‍ണ്ണ ശുചികരണ പ്രവൃത്തി നടത്തി

  • 5th September 2019
  • 0 Comments

കുന്നമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 3.4 തിയ്യതികളില്‍ പ്രളയാനന്തരം വൃത്തിഹീനമായി കിടന്ന മുഴുവന്‍ പ്രദേശങ്ങളും ശുചീകരണം നടത്തി. മൂന്നാം തിയ്യതി തൊഴിലുറപ്പ് തൊഴിലാളിക്കളുടെയും. സന്നദ്ധ പ്രവര്‍ത്തകരുടെയും നേത്യത്വത്തില്‍് മുഴുവന്‍ വാര്‍ഡുകളിലും ശുചികരണ പ്രവൃത്തി നടത്തി്. നാലാം തിയ്യതി ബുധനാഴ്ച കുന്നമംഗലം അങ്ങാടിയും പരിസര പ്രദേശങ്ങളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും. തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ ശുചികരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ കയറ്റി അയക്കും. ശുചികരണപ്രവൃത്തി ആരോഗ്യ.വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.കെ.സൗദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍. […]

Kerala

പ്രളയത്തെ നേരിടാൻ ദുരന്ത നിവാരണ സേന

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തിന്റെ റസ്ക്യു മിഷൻ 2019 ന്റെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ മനോജ് കുമാർ പറഞ്ഞു. ഒളവണ്ണ , കടലുണ്ടി ബറ്റാലിയൻ എന്നി പേരുകളിലാണ് ദുരന്തനിവാരണ ഗ്രൂപ്പ് അറിയപ്പെടുക. ജില്ലയിൽ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തിൽ 13, 16 വാർഡുകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെയുള്ള 10000 ത്തോളം വീടുകളെയാണ് പ്രളയം ബാധിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. കാലാവസ്ഥ ജാഗ്രത, ബോധവൽക്കരണ പ്രവർത്തനം, രക്ഷാപ്രവർത്തനം, […]

Local News

ഗ്രാമ പഞ്ചായത്ത് പ്രളയം പ്രതിരോധം, പ്രതിവിധി പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പ്രളയം പ്രതിരോധം, പ്രതിവിധി പരിപാടി സംഘടിപ്പിച്ചു. വെള്ളം കയറിയ 93 കിണറുകളിലെ വെള്ളം സൗജന്യമായി സിഡബ്ലു അർഡിഎംൽ എത്തിച്ച് പരിശോധന നടത്തി.മിക്ക കിണറുകളിലെയും വെള്ളത്തിന് കുഴപ്പമില്ലന്നും. ഉപയോഗത്തിന് മുന്നോടിയായി വീണ്ടും ക്ലോറിനേഷൻ നടത്തി അണുവിമുകതമാക്കിയതായി ഉറപ്പു വരുത്തുവാനും വീട്ടുകാർക്ക് നിർദേശം നൽകി. ചെറുപുഴയോട് ചേർന്ന ഈ ഭാഗത്ത് നിരവധി വീടുകളിലെ കിണറുകൾ മുഴുവനായും വെള്ളം കയറി ഉപയോഗശൂന്യമായിരുന്നു. ഇത്തരം കുടുംബങ്ങൾക്ക് എല്ലാ ദിവസവും സന്നദ്ധ സംഘടനകളുടെയും, റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ […]

Local

ബസ് സ്റ്റാന്റിന് മുകളിലെ വെള്ളം: ഓട്ടോ തൊഴിലാളികള്‍ക്ക് മറ്റൊരു ദുരിതം കൂടി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങ്ങിലെ വെള്ളം വീണ് ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ശക്തിയോടെ താഴേക്ക് പതിക്കുന്നതാണ് ഓട്ടോക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഴുന്ന വെള്ളത്തില്‍ ഓട്ടോയുടെ മുകളിലെ വുഡ് കീറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു. മഴ ചോര്‍ന്ന് കഴിഞ്ഞാലും മണിക്കൂറുകള്‍ വെള്ളം താഴോട്ട് വീണുകൊണ്ടിരിക്കും. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. […]

Local

മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ്സ് പുതുക്കുന്നു

മാവൂര്‍ : മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ്സ് പുതുക്കുന്നു. മാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ ബില്‍ഡിംഗില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പുതുക്കല്‍. ജൂലായ് – 3. ന് – 1 വാര്‍ഡ് ജൂലായ് -4. ന് – 2 വാര്‍ഡ് ജൂലായ് – 5. ന് – 3 വാര്‍ഡ് ജൂലായ് – 6.ന് – 4 വാര്‍ഡ് ജൂലായ് – 7 ന് – 5 വാര്‍ഡ് ജൂലായ് – 8 ന് 6 വാര്‍ഡ് ജൂലായ് […]

Local

മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഹോം ഷോപ്പ് പദ്ധതിയിലേക്ക്

മടവൂര്‍ : ജില്ലയെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സി.ഡി.എസ് ജനറല്‍ ബോഡി യോഗം വിളിച്ചു അപേക്ഷ ഫോം വിതരണം ചെയ്യും. ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് നിയമനം. അപേക്ഷ കരില്‍ നിന്നും ജില്ലാ മിഷന്‍ നേരിട്ട് കൂടി ക്കാഴ്ച നടത്തിയാണ് ഹോം ഷോപ്പ് ഓണര്‍ മാരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 15 നുള്ളില്‍ പരിശീലനം പൂര്‍ത്തീകരിച്ചു […]

Local

കുന്ദമംഗലം ഇനി ക്യാമറ നിരീക്ഷണത്തില്‍

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം ഇനി ക്യാമറ നിരീക്ഷണത്തില്‍. പഞ്ചായത്തിന് കീഴിലുള്ള ഇരു ബസ് സ്റ്റാന്റുകളിലുമാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സൗന്ദര്യ വല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് പോലീസുമായി സഹകരിച്ച് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. ബസ് സ്റ്റാന്റ് പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവവും പൂവാല ശല്യവും വര്‍ധിച്ച സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രശ്‌നത്തിന് ഒരു പരിധി വരെ അറുതി വരുത്താന്‍ കഴിയുമെന്നാണ് പഞ്ചായത്ത് അതികൃതരുടെ വിശ്വാസം.

error: Protected Content !!