Kerala News

വെള്ളക്കടലാസ് ചോദിച്ചപ്പോൾ പുറത്ത് പോയി വാങ്ങിവരാന്‍ അധികൃതര്‍; കലഹിക്കാൻ മനസില്ല ;ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

  • 9th November 2021
  • 0 Comments

വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് വ്യത്യസ്തരീതിയിൽ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്.മണ്ണാർക്കാടാണ് സംഭവം. താലൂക്ക് ആശുപത്രിയിലെ ഓഫീസിൽ നിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയക്കുകയും പുറത്ത് പോയി പേപ്പർ വാങ്ങാൻ അധികൃതർ പറയുകയും ചെയ്തു.ഇതിന് പിന്നാലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തി. പേപ്പറില്ലെന്ന് പറഞ്ഞ ഓഫീസിലേക്ക് പ്രസിഡന്റ് ഒരു ബണ്ടിൽ പേപ്പറും 20 പേനകളും എത്തിച്ചു നൽകി.കഴിഞ്ഞ […]

Kerala News

പാലക്കാട് നിയന്ത്രണം കർശനമാക്കി;31 തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം

പാലക്കാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം. ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളിലായി 915 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ടി.പി.ആര്‍ 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശ സ്ഥാപനങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ […]

Kerala News

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതിയുയരുന്നു.ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതികളുയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഓക്സിജൻ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് കഞ്ചിക്കോട്ടെ അധികൃതർ […]

Kerala News

നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  • 13th March 2021
  • 0 Comments

പാലക്കാട് നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാർ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന യുവതിയെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പൊലീസാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് യുവതിയെന്നാണ് വിവരം കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് ; പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി

  • 2nd March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമധാരണയായത്. മന്ത്രി എ.കെ.ബാലൻ്റെ ഭാര്യ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് അപ്രതീക്ഷിത നീക്കമായി . പി.കെ.ജമീലയുടെ പേര് നേതൃത്വം നിര്‍ദേശിച്ചപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു . എന്നാൽ മേൽത്തട്ടിലുള്ള നിന്നുള്ള നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജമീലയുടെ പേര് ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് സൂചന . എ.കെ.ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി […]

Kerala News

നഗരസഭാ നേതൃത്വത്തിന് ജാതിപറഞ്ഞ് ആശംസയറിയിച്ച് ബിജെപി കൗണ്‍സിലര്‍

  • 28th December 2020
  • 0 Comments

ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സന്റെയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസ നേര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍. കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലര്‍ വി.എസ്. മിനി കൃഷ്ണകുമാറാണ് ഫേസ്ബുക്കില്‍ ‘ജാതി’ പറഞ്ഞ് പോസ്റ്റിട്ടത്. ‘പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്‌സന്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.’ എന്നായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ ഇത് എഡിറ്റ് ചെയ്തു. ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിക്കാത്തതില്‍ നേരത്തെ […]

Kerala News

ജയ്ശ്രീറാം ബാനറില്‍ പ്രതിഷേധിച്ച് ദേശീയ പതാക ഉയര്‍ത്തിയ സംഭവം; ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയുമായി യുവമോര്‍ച്ച

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച. ഡി.വൈ.എഫ്.ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പരാതി. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. നഗരസഭ കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. ദേശീയപതാക ദുരുപയോഗം ചെയ്‌തെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു. നഗരസഭക്ക് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ […]

‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’;പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ

  • 18th December 2020
  • 0 Comments

പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. ‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇപ്പോള്‍ നഗരസഭയ്ക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ […]

Kerala News

നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവം; പോലീസ് കേസെടുത്തു

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കോസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്.പി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ബാനര്‍ ഉയര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ജയ്ശ്രീറാമിന് പകരം അള്ളാഹു അക്ബര്‍ […]

കൊള്ളസംഘം പൊലീസ്‌വേഷത്തിലെത്തി കാര്‍ തട്ടിയെടുത്തു; രണ്ട് പേര്‍ക്ക് പരിക്ക്

  • 13th November 2020
  • 0 Comments

യാത്രക്കാരെ ആക്രമിച്ച ശേഷം കൊളളസംഘം കാറുമായി കടന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പാലക്കാട് സ്വദേശികളായ നവനീത്, മുനീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊലീസ് യൂണിഫോമിലാണ് കാര്‍ കടത്താന്‍ എത്തിയ കൊളള സംഘം എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ബിസിനസുകാരായ മുനീറും നവനീതും തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മരുത ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് പൊട്രോള്‍ പമ്പിന് അടുത്ത് വെച്ച് ആക്രമണത്തിനിരയാവുന്നത്. ആദ്യം പൊലീസ് വേഷത്തിലെത്തിയവര്‍ […]

error: Protected Content !!