Kerala News

ചേര്‍ത്ത് പിടിച്ച് സൈന്യം;45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; നന്ദി പറഞ്ഞ് കുടുംബം

  • 9th February 2022
  • 0 Comments

പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലയുടെ മുകളിലെത്തി.45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ദൗത്യസംഘം ബാബുവിനെ ബെല്‍റ്റ്് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റാൻ ബുദ്ധിമുട്ട് ആയതിനാൽ തന്നെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്ററിൽ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം.ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ […]

Kerala News

സഞ്ജിത്ത്‌ കൊലപാതക കേസ് ; പ്രതി അബ്ദുൽ ഹക്കീമിന് ജാമ്യം

  • 12th January 2022
  • 0 Comments

പാലക്കാട് ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്ത്‌ കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതി അബ്ദുൾ ഹക്കീമിന് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച അബ്ദുൽ ഹക്കീം എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് . കഴിഞ്ഞ ആറാം തീയതിയാണ് അബ്ദുൽ ഹക്കീം അറസ്റ്റിലാകുന്നത് .ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും പിടിയിലാവാനുണ്ട്. ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് […]

Kerala News

പാലക്കാട് അടഞ്ഞ് കിടക്കുന്ന വീട്ടിൽ നിന്ന് പുലിക്കുട്ടികളെ കണ്ടെത്തി; തള്ള പുലിക്കായി പ്രദേശത്ത് വനം വകുപ്പ് പരിശോധന

  • 9th January 2022
  • 0 Comments

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് ജനിച്ച് അധികമാകാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. തള്ളപ്പുലിയെ കണ്ടെത്താനായി പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള ഉമ്മിനിയിലെ മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നൻ എന്ന നാട്ടുകാരൻ പറഞ്ഞു.

Kerala News

ജാൻ ബീവി കൊലപാതക കേസ്; കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു ; പ്രതി തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴിയെന്ന് പൊലീസ്

  • 9th January 2022
  • 0 Comments

പെരുവെമ്പ് ജാൻ ബീവി കൊലപാതക കേസിലെ പ്രതി അയ്യപ്പൻ തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴിയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായി പൊലീസ്. ഇയാൾ അതിർത്തി കടന്നത് ബൈക്കിലാണെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജാൻ ബീവിയുടെ പങ്കാളിയായ പ്രതിയായ അയ്യപ്പൻ എന്ന ബഷീർ കമ്പം, തേനി ഭാഗത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത് . ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നറിയാൻ ഇയാൾ ബന്ധുക്കളെ […]

Kerala News

പാലക്കാട് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി;കഴുത്തിൽ ആഴത്തിൽ മുറിവ്

  • 8th January 2022
  • 0 Comments

പാലക്കാട് ചോറക്കോട്ടില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി.കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവുകളാണ്. തമിഴ്‌നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സംഭവസ്ഥലത്തെത്തി.40 വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Kerala News

സഞ്ജിത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; ആകെ പിടിയിലായവരുടെ എണ്ണം ആറായി

  • 28th December 2021
  • 0 Comments

പാലക്കാട്‌ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പെടെ ആകെ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍, ആയുധങ്ങൾ തയ്യാറാക്കി നൽകിയ നസീർ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. നസീറിനെ കഴിഞ്ഞ വെള്ളിഴായിച്ചയാണ് പിടി കൂടിയത്. കൊലപാതകം നടന്ന് ആഴ്ചകള്‍ […]

Kerala News

ആലത്തൂരിൽ മൂന്ന് മാസം മുമ്പ് കാണാതായ യുവതിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

  • 4th December 2021
  • 0 Comments

ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് […]

Kerala News

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം;പ്രതികള്‍ കേരളം വിട്ടു ? അന്വേഷണം തമിഴ്നാട്ടിലേക്ക്

  • 17th November 2021
  • 0 Comments

പാലക്കാട് മലമ്പുഴയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലയ്ക്കുശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.രു വാഹനം എറണാകുളം ഭാഗത്തേക്കാണ് കടന്നതെന്നും സ്ഥിരീകരിച്ചു. സഞ്ജിത്തിനോട് മുൻ വൈരാഗ്യമുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി സംഘത്തിന് സഹായം ചെയ്തതായി സംശയമുള്ള […]

Kerala News

പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ;വടിവാളില്‍ രക്തകറ മുടിനാരിഴ

  • 16th November 2021
  • 0 Comments

പാലക്കാട് കണ്ണന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി. തൃശൂരിലേക്ക് പോകുന്ന ബൈപ്പാസിലാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്.ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. എന്നാല്‍ ഇത് കൊലപാതകത്തിന് ഉപയോഗിച്ചവയാണോയെന്ന വ്യക്തമല്ല. അന്വേഷണസംഘം എത്തി പരിശോധന നടത്തുകയാണ്. ഇന്നലെ പാലക്കാട് മമ്പ്രത്തെ സഞ്ജിത്ത് കൊലപാതകത്തിന് ശേഷം പ്രതികള്‍ മാരുതി 800 ല്‍ തൃശൂരിലേക്കാണ് രക്ഷപ്പെട്ടതെന്ന വിവരം ഇതിനകം ലഭിച്ചിട്ടുണ്ട്.

Kerala News

പാലക്കാട് കൽ‌പാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി; നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവ്

  • 12th November 2021
  • 0 Comments

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സർക്കാർ .തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിയന്ത്രണങ്ങളോടെ രഥപ്രയാണത്തിന് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നായ രഥപ്രയാണത്തിന് ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കൊവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചിരുന്നു . ഇതിനെ തുടർന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ […]

error: Protected Content !!