നിര്യാതനായി
കുന്ദമംഗലം: ആനപ്പാറ ചോയി മഠത്തിൽ അനീഷ്(45) നിര്യാതനായി . ചെറുകുഞ്ഞൻ്റെയും കമലയുടെയും മകനാണ്. ഭാര്യ: ഷിമ, മക്കൾ: കാർത്തിക്, വൈഗ. സഹോദരങ്ങൾ: അജി, അഭി
കുന്ദമംഗലം: ആനപ്പാറ ചോയി മഠത്തിൽ അനീഷ്(45) നിര്യാതനായി . ചെറുകുഞ്ഞൻ്റെയും കമലയുടെയും മകനാണ്. ഭാര്യ: ഷിമ, മക്കൾ: കാർത്തിക്, വൈഗ. സഹോദരങ്ങൾ: അജി, അഭി
ആലുവ : കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫ് മരണപ്പെട്ടു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രശസ്ത മലയാള നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ .കന്യാകുമാരിയിൽ ഒരു കവിത,ബോക്സർ,വാൽക്കണ്ണാടി,ഇവർ ,ചാക്കോ രണ്ടാമൻ ,ശ്യാമം,ദി ഡോൺ (2006),ജയം ,ബാബ കല്യാണി,ജുലൈ 4 , നസ്രാണി,റോക്ക് ആന്റ് റോൾ,പുഅദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ തിയ മുഖം (2009),ഞാൻ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പോസിറ്റീവായി. പ്രശുഭയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മാനസിക വളർച്ചയും കുറവായിരുന്നു. ചികിത്സയിലായിരുന്നു പ്രശുഭ വീട്ടിൽ തന്നെ കുറേ കാലമായി ചികിത്സയിലായിരുന്നു. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് : അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് (21) മുങ്ങി മരിച്ചത് . ഉച്ചക്ക് 2.30 നായിരുന്നു അപകടം. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയക്കും.
കോഴിക്കോട് : താമരശ്ശേരി കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിക്കകത്തെ ലാൻറ് മാർക്ക് ബിൽഡേഴ്സിൽ പെയിൻ്റിംഗ് ജോലിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂർ (22) ആണ് മരിച്ചത്. മാതാവ്: മൈമൂന.സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും
മടവൂർ: സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയും സിഎം വലിയുല്ലാഹിയുടെ സഹോദരപുത്രനുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 10:30 നു സിഎം മഖാം മസ്ജിദ് ഖബർ സ്ഥാനിൽ ഭാര്യ: സൈനബ മക്കൾ : ബുജൈർ ധാരിമി, ഷാഫി, മാരിയത്ത്, മുഹിദീൻ, അബ്ദുൾ ഗനിഹി, അബ്ദുൽ ഫൈസി,ഹുബൈബ്,
പെരിങ്ങൊളം: ഓട്ടോ ഡ്രൈവറായ ചാലുംമ്പാട്ടിൽ സിപി രാജൻ (60) നിര്യാതനായി. ഭാര്യ : രതി മക്കൾ : രജിലേഷ് രബിന
കുന്ദമംഗലം: പിലാശ്ശേരി സ്വദേശി വാസു പൊറ്റമ്മൽ (71) നിര്യാതനായി ഭാര്യ: ശ്രീലത സഹോദരങ്ങൾ : ജാനു , കമല, ബാലകൃഷ്ണൻ, പരേതയായ കോമള , ലോഹിതാക്ഷൻ , ശോഭന , ഷൈലജ സംസ്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ
തൃശൂർ : ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാജാക്കാട് സ്വദേശിയെ ജോണ്‍സന്‍ ജോസഫ് (64)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കാനിരിക്കയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സംശയാസ്പദമായ പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഇദ്ദേഹത്തിന്റെ വിവവരങ്ങൾ അന്വേഷിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല.