Kerala

എൻ ഐ എ വിശ്വാസമുണ്ട് കോടതിയിൽ വിശ്വാസമുണ്ട് സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ

  • 18th July 2020
  • 0 Comments

തിരുവനന്തപുരം: എൻ ഐ എയിലും കോടതിയിൽ വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സന്ദീപ് നായർ. സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്‌ഡിനിടെ സ്‌പെക്ടർ കളർ ലാബ് പരിശോധന കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം മടങ്ങവെയാണ് സന്ദീപിന്റെ പ്രതികരണം. ഇതാദ്യമായാണ് സന്ദീപ് മാധ്യമങ്ങൾക്കു മുൻപിൽ പ്രതികരണം നടത്തിയത്. ഈ വാക്കുകളിൽ ചില ദുരൂഹതകൾ നില നിൽക്കുന്നുണ്ട്. കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്ക് ഉണ്ടോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ […]

Local National News

തീവ്രവാദ ആക്രമണ ഭീഷണി; കോയമ്പത്തൂരിലെ വീടുകളിലും ഫ്ളാറ്റുകളിലും റെയ്ഡ്

തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് എന്‍ഐഎയുടെ റെയ്ഡ്. ഐ എസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്‌നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്.

Kerala

കള്ളനോട്ട് കേസ്: പ്രതികളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

കുന്ദമംഗലം:കള്ളനോട്ട് കേസ് എന്‍ഐക്ക് കൈമാറാന്‍ സാധ്യത. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് ക്രൈംബ്രാഞ്ചില്‍ നിന്ന് എന്‍ഐഎക്ക് കൈമാറാനുള്ള സാധ്യത ഏറെയുള്ളത്. അങ്ങിനെ വരുന്ന പക്ഷം പ്രതികളുടെ പേരില്‍രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുക. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തീരുമാനമായേക്കും. പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതികളെ വളരെ പെട്ടെന്ന് വലയിലാക്കാന്‍ സാധിച്ചത്.പരമാവധി പഴുതടച്ച അന്വേഷമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഉറവിടം കണ്ടെത്തിയത. […]

error: Protected Content !!