കര്‍ഷക സംഘടനകള്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ല
കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.കര്‍ഷക സംഘടനകള്‍ എന്‍ഐഎക്കു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ഈ വിഷയം ഉന്നയിക്കും.ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് നാല്‍പ്പതിലധികം കര്‍ഷക നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദു എന്നിവരോട് ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ […]







