National News

കര്‍ഷക സംഘടനകള്‍ എന്‍ഐഎക്ക് മുന്നില്‍ ഹാജരാകില്ല

കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.കര്‍ഷക സംഘടനകള്‍ എന്‍ഐഎക്കു മുന്നില്‍ ഹാജരാകില്ല. ചൊവ്വാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും ഈ വിഷയം ഉന്നയിക്കും.ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന കേസിലാണ് നാല്‍പ്പതിലധികം കര്‍ഷക നേതാക്കള്‍ക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയത്. കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദു എന്നിവരോട് ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഉള്‍പ്പെടെ പ്രതിഷേധങ്ങളെ തടയാനാണ് സര്‍ക്കാര്‍ ശ്രമം. സമാധാനപൂര്‍വ്വം ട്രാക്ടര്‍ റാലി നടത്തുമെന്നുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക് കടന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!