Local

ചേനാട്ട് പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത്‌ എട്ടാം വാർഡിൽ 4, 95, 000 രൂപ വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ചേനാട്ട് പറമ്പ് റോഡ് പഞ്ചായത്ത് മെമ്പർ ടി.കെ. സീനത്ത്‌ ഉദ്ഘാടനം ചെയ്തു. സി.എം.ബാബു അധ്യക്ഷത വഹിച്ചു.കെ.കെ.സി.നൗഷാദ്, ചന്ദ്രൻ മേപ്പറ്റമ്മേൽ, അഷ്റഫ് പാലവയൽ എന്നിവർ സംസാരിച്ചു. പുഷ്പൻ മാസ്റ്റർ സ്വാഗതവും, സുനിത വിജയൻ നന്ദിയും പറഞ്ഞു.

News Sports Trending

ഐ.പി.എല്ലില്‍ ഇന്ന്പഞ്ചാബ് ഹൈദരാബാദിനെ നേരിടും

ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് തോല്‍വികളുടെ ഭാഗമേറി പഞ്ചാബ് എത്തുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. പഞ്ചാബിനായി കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുക്കമാണ് നല്‍കുന്നതെങ്കിലും പിന്നാലെ എത്തുന്നവര്‍ കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ബോളിംഗ് നിരയും നിലവാരത്തിനൊന്ന് ഉയരുന്നില്ല. ഇകതുവരെയും ഫോമിലേക്ക് എത്താകാനാത്ത മാക്‌സ്‌വെല്ലിന് ടീമിന് പുറത്തായേക്കും. ക്രിസ് ഗെയ്ല്‍ […]

Kerala

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് എന്റെ ശുപാർശ പ്രകാരമാണ്: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനം നല്‍കിയത്. ഇങ്ങനെയുള്ളവരെ ഇനിയും ഉള്‍പ്പെടുത്തും […]

Trending

ഹത്ഥ്റാസിലെ അമ്മയുടെ വാക്കുകളിൽ കണ്ടത് ആത്മാഭിമാനം : യു സി രാമൻ

കോഴിക്കോട് : ഇരുപത്തിയഞ്ച് ലക്ഷമല്ല നീതിയാണ് ഞങ്ങൾക്ക് വേണ്ടതെന്ന ഉറച്ച വാക്കുകളിലൂടെ ഹത്ഥ്റാസിലെ ആ അമ്മയിൽ നിന്ന് ലോകം കേട്ടത് ഒരമ്മയുടെ ആത്മാഭിമാനത്തെയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ദളിത് നേതാക്കൾ കുന്ദമംഗലത്ത് നടത്തിയ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണത്തിന്റെയും അധികാരസ്ഥാനത്തിന്റെയും മുന്നിൽ സർവം ത്യജിക്കാൻ തയ്യാറാവുന്ന അവസരവാദികളല്ല ഈ രാജ്യത്തെ ദളിതരെന്ന് സംഘ പരിവാറുകൾ ഓർക്കണം. സംഘപരിവാർ ഭരണകാലത്ത് ദളിതർക്ക് നീതി കിട്ടുമെന്നാരും കരുതുന്നില്ലെങ്കിലും ഭരണഘടനയുടെ സംരക്ഷണം പ്രതീക്ഷിച്ചിരുന്നു. […]

Kerala News

പയ്യടിമീത്തല്‍ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പയ്യടിമീത്തല്‍ ഗവ. എല്‍.പി സ്കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ച 19 ലക്ഷം രൂപ ചെലവിലാണ് സ്കൂളിന് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പയ്യടിമീത്തൽ സ്കൂൾ. ആരംഭിച്ച് 95 വർഷം പൂർത്തിയായ ഈ സ്കൂൾ 80 വർഷക്കാലം വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എ പുരുഷോത്തമൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ പദ്ധതിയിൽ ഉൾപ്പെടുത്തി 40 സെന്റ് സ്ഥലം വിലക്കെടുക്കുകയും […]

International

ട്രംപിനും ഭാര്യയ്ക്കും കോവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കോവിഡ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.

Kerala

കുന്ദമംഗലത്തിന്റെ തണൽ മരം ദിനു വിട വാങ്ങി

  • 2nd October 2020
  • 0 Comments

ഒരു നാടിനു തന്നെ മാതൃകയായിരുന്ന കുന്ദമംഗലത്തിന്റെ സ്വന്തം പാലിയിൽ ദിനു വിട വാങ്ങി. ഈ നാടിനോട് വിട്ടു പിരിയുന്നത്, ഏവരോടും നിറപുഞ്ചിരിയോടെ പെരുമാറിയിരുന്ന മറ്റാർക്കും ഒരു തെറ്റുകൾ ചൂണ്ടി കാണിക്കാനില്ലാത്ത വ്യക്തി പ്രഭാവം. ആംബുലൻസ് ഡ്രൈവർ എന്നത് വെറുമൊരു ജോലി അല്ലെന്നും അതൊരു സേവനമാണെന്നും കൂടെ കൂടെ സുഹൃത്തക്കളോട് ദിനു പറയുക മാത്രമല്ല പ്രവർത്തിച്ച് കാണിച്ചു നൽകുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് ഡ്രൈവറായി 12 വർഷത്തെ തന്റെ ജീവിതത്തിൽ ആകെ അവധി എടുത്തിരിക്കുന്നത് […]

News

കോഴിക്കോട് ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് കോഴിക്കോട് ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. കൊവിഡ് സംബന്ധമായ എല്ലാ പ്രക്രിയകളും കൊവിഡ് 19 ജാഗ്രത പോർട്ടൽ മുഖേനയാക്കുന്നതിൻ്റെയും ചികിത്സ പ്രക്രിയ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. പോസിറ്റീവ് ആകുന്ന പക്ഷം രോഗിയുടെ വിവരം ആരോഗ്യപ്രവർത്തകർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യും.  രോഗിയുടെ മൊബൈലിൽ എസ്എംഎസ് ആയി ജാഗ്രത ഐഡി ലഭിക്കും. ഈ ഐഡി തുടർ ചികിത്സയ്ക്കായി ഉപയോഗിക്കാം. ടെസ്റ്റ് പോസിറ്റീവ് ആകുന്നത് മുതൽ അതത് തദ്ദേശ സ്ഥാപനത്തിന് സർവയലൻസ് ലിസ്റ്റിൽ വിവരങ്ങൾ […]

News

ഓരോ 16 സെക്കന്റിലും കോവിഡ് രോ​ഗബാധ മൂലം ഒരാൾ വീതം മരണപ്പെടുന്നതായി റിപ്പോർട്ട്

ലോകത്ത് ഒരാൾ വീതം ഓരോ 16 സെക്കന്റിലും കോവിഡ് രോ​ഗബാധ മൂലം മരണപ്പെടുന്നതായി റിപ്പോർട്ട് ചെയ്‌തു. നിലവിൽ ലോകത്ത് കോവിഡ‍് മരണം പത്ത് ലക്ഷം കടന്നു. ജനുവരി ആദ്യവാരം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാൽ ഓരോ 24 മണിക്കൂറിലും ലോകത്ത് 5400 പേർ വീതമാണ് കോവിഡ് ബാധിച്ചു മരിച്ചത്. മണിക്കൂറിൽ 226 പേരും ഓരോ 16 സെക്കൻഡിലും ഒരാൾ വീതം മരിക്കുന്നെന്നുമാണ് കണക്ക്. ഇതുവരെ ലോകത്തു പ്രതിവർഷം ഏറ്റവുമധികം പേർ മലേറിയ മൂലം മരിച്ചെന്നായിരുന്നു […]

National News

കാർഷിക ബില്ല് രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ പ്രധാനമന്ത്രി

  • 27th September 2020
  • 0 Comments

കാർഷിക ബില്ലുകളുടെ വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും ഇനി പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ കർഷകന്റെ ജീവിതത്തിന് വലിയ നേട്ടം സമ്മാനിയ്ക്കും. കാർഷിക ബില്ലുകളിൽ നിന്നും പിന്നോട്ടില്ലെന്നും ‘മൻ കി ബാത്തിൽ’ മോദി വ്യക്തമാക്കി. രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ നടത്തിയ നിയമ നിർമാണം കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് […]

error: Protected Content !!