വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി ട്രാന്‍സ്‌ജെന്‍ണ്ടര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീമ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഞാനും നിശാന്തും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നാണ് കുറിപ്പ്. തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണ് ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും സീമ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
”ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്”
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹ നിശ്ചയം. വളരെയധികം ആഘോഷങ്ങളോട്കൂടിയായിരുന്നു നിശ്ചയം നടന്നിരുന്നത്.