ട്രംപിനും ഭാര്യയ്ക്കും കോവിഡ്

0
135

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കോവിഡ്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോപ് ഹിക്ക്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here