National News

കാർഷിക ബില്ല് രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ പ്രധാനമന്ത്രി

           

കാർഷിക ബില്ലുകളുടെ വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും ഇനി പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ കർഷകന്റെ ജീവിതത്തിന് വലിയ നേട്ടം സമ്മാനിയ്ക്കും. കാർഷിക ബില്ലുകളിൽ നിന്നും പിന്നോട്ടില്ലെന്നും ‘മൻ കി ബാത്തിൽ’ മോദി വ്യക്തമാക്കി.

രാജ്യത്തെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ
നടത്തിയ നിയമ നിർമാണം കർഷകരുടെ ജീവിതം ഐശ്വര്യം നിറഞ്ഞതാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഏറ്റവും സാധാരാണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആവശ്യമുള്ളവർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ ഇപ്പോഴവർക്ക് സാധിക്കും. കൃഷിയിൽ കൂടുതൽ ലാഭമുണ്ടാകണമെങ്കിൽ കൂടുതൽ സാങ്കേതിക വിദ്യകൾ ആവശ്യമാണ്. സാങ്കേതിക വിദ്യ എത്രത്തോളം മാറ്റം കൊണ്ടുവന്നുവെന്ന് കർഷകർ തനിയ്ക്ക് അയച്ച കത്തുകളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!