ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ആഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് […]

