National News

ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

  • 14th June 2022
  • 0 Comments

ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ സര്‍ക്കാര്‍ ജോലിക്കായി റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വകുപ്പുകളിലെ ഒഴിവുകളും ചൂണ്ടിക്കാണിച്ചിരുന്നു. ‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത […]

National News

വരാനിരിക്കുന്ന നിരവധി കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് ഈ വിജയം; തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ചരിത്രമെഴുതി തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റണ്‍ ടീമിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ തിളക്കമാർന്ന വിജയം വരാനിരിക്കുന്ന കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും മോദി കൂട്ടിച്ചേർത്തു.ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഇന്ന് നടന്ന ഫൈനലിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ 3 -0 ന് തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം സ്വന്തമാക്കിയത്.

National News

സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍ത്തിരിവ് സൃഷ്ടിച്ചാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദി ചെയ്തത് തന്നെയാണ് പ്രധാനമന്ത്രി ആയിരിക്കുമ്പോളും രാജ്യത്ത് ചെയ്യുന്നത് . സമ്പന്നർ, സാധാരണക്കാർ എന്നിങ്ങനെ രണ്ട് ഇന്ത്യയെ സൃഷ്ടിച്ചു, എല്ലാം സമ്പന്നർക്ക് നൽകുകയാണെന്നും ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ ജോലിയാണ് അദ്ദേഹം രാജ്യത്ത് ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ […]

Kerala News

മോദിയുടെ ഗുരു നിന്ദ; സംഘപരിവാറിന്റെ കാവി വർണ ആശയങ്ങൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്നു

  • 29th April 2022
  • 0 Comments

പ്രധാന മന്ത്രി വിശദീകരിച്ച ഗുരുദർശനം ഒരേസമയം കൗതുകകരവും അപകടകരവുമാണെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച മോദിയുടെ ഗുരു നിന്ദ എന്ന ലേഖനത്തിലാണ് കോടിയേരി വിമർശനമുന്നയിച്ചത് . ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നത് നല്ലതാണ്, എന്നാല്‍ ആ അവസരം ഗുരുവിന്റെ ദര്‍ശനത്തേയും നിലപാടുകളേയും തിരസ്‌കരിക്കാനും സംഘപരിവാരിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. ഗുരുചിന്തയോട് തെല്ലെങ്കിലും കൂറുണ്ടെങ്കില്‍ ജഹാംഗിര്‍പുരിയില്‍ മുസ്ലീം വേട്ട നടത്തുന്ന ബുള്‍ഡോസര്‍രാജിനെ തള്ളിപ്പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്. ഈ വര്‍ഷം അവസാനം നിയമസഭാ […]

National News

പ്രധാന മന്ത്രിക്കെതിരെ ആരോപണം; ആദിവാസി യുവാവിന് ക്രൂര മർദനം

  • 1st April 2022
  • 0 Comments

മധ്യപ്രദേശിൽ പ്രധാന മന്ത്രിയെ വിമർശിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിന് പഞ്ചായത്ത് ജീവനക്കാരുടെയും പോലീസ് കോൺസ്റ്റബിളിന്റെയും ക്രൂര മർദനം. അടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. ധിമർഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രധാന മന്ത്രി ആവാസ് യോജനയിലും ശുചി മുറി നിർമാണത്തിലും ക്രമക്കേടുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിൽ പ്രകോപിതരായ പഞ്ചായത്ത് ജീവനക്കാരും കോൺസ്റ്റബിളും യുവാവിനെ വളഞ്ഞിട്ട് മർദിച്ചു. പഞ്ചായത്ത് സെക്രട്ടറി കുഞ്ച് ബിഹാരി അസിസ്റ്റന്റ് സെക്രട്ടറി അമ്രേഷ് റായി എന്നിവരാണ് മർദനത്തിന് തുടക്കമിട്ടത്. […]

National News

കെ റെയിൽ; പ്രധാന്മന്ത്രിക്കൊപ്പം നടന്നത് പ്രതീക്ഷ നൽകിയ കൂടിക്കാഴ്ച; പദ്ധതിയോട് കേന്ദ്ര സർക്കാറിന് അനുഭാവപൂർണമായ നിലപാട്

  • 24th March 2022
  • 0 Comments

സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം വൈകുന്നേരം നാല് മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി നൽകി. കെറെയില്‍ പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതീക്ഷ നല്‍കിയ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ന് നടന്നതെന്നും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം താല്‍പര്യത്തോടെ കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെറെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം […]

National News

സിൽവർ ലൈൻ; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 24th March 2022
  • 0 Comments

സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കേന്ദ്രാനുമതി വേഗത്തിലാക്കാൻ പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. നാല് മണിക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പ്രധാനമന്ത്രിയുമായി […]

National News

എച്ച്.എൽ.എൽ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

  • 12th March 2022
  • 0 Comments

പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്. എച്ച്.എൽ.എൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും (Preliminary Information Memorandum) ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസർക്കാരിനോ […]

National News

ഇന്ത്യയുടെ വികസന യാത്രയിൽ നാരീശക്തിയെ മുൻനിരയിൽ നിർത്താൻ സാധിച്ചു ; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാന മന്ത്രി

  • 8th March 2022
  • 0 Comments

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ദിന പരിപാടികളിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീരവനിതളെ അദ്ദേഹം അനുസ്മരിക്കും. ‘വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ നമ്മുടെ […]

National News

പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത് എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിൽ ; നരേന്ദ്ര മോദി

  • 11th February 2022
  • 0 Comments

പ്രതിപക്ഷ പാർട്ടികൾക്ക് നേരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നതെന്നും എന്നാൽ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘വിജയ് സങ്കൽപ് സഭ’യിൽ മോദി പറഞ്ഞു. വികസനവും ജന ക്ഷേമവും ഉറപ്പ് നൽകുന്ന സദുദ്ദേശ്യമുള്ള പാർട്ടിയെ വോട്ടർമാർ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി […]

error: Protected Content !!