കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി, എംവിആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലാഡർ എന്നീ പ്രമുഖ സ്ഥാപനങ്ങൾ ദേശീയ അന്തർദേശീയ തലത്തിൽ സഹകരണ മേഖലയിലെ മാതൃക പ്രസ്ഥാനങ്ങളായി വിജയിപ്പിച്ച സി. എൻ വിജയകൃഷ്ണന്റെ പദ്ധതിയായ കോ- എയർ( കേരള സിവിൽ എവിഷൻ ഡെവലപ്മെന്റ് കമ്പനി) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിന്റെ, അംഗീകാരം ലഭിച്ചു. ഓഹരിയെടുത്ത് പ്രസ്തുത പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാനും പദ്ധതിയുടെ വിജയത്തിൽ പങ്കാളികളാവാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ അംഗങ്ങൾ 10% ഓഹരികൾക്കുള്ള ചെക്ക് ചീഫ് പ്രമോട്ടർ സി എൻ വിജയകൃഷ്ണന് കൈമാറി. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി എ. ജി. എം.രാഗേഷ് കണ്ടിയിൽ രാഹുൽ മംഗലത്ത്, സി സി മനോജ് സൊസൈറ്റി ജീവനക്കാരും പങ്കെടുത്തു. വ്യോമയാന യാത്രക്കാർക്ക് മാത്രമല്ല റോഡ് യാത്രയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും മൂലം കഷ്ടത അനുഭവിക്കുന്ന അടിയന്തര യാത്രക്കാർക്ക് വരെ വളരെ പ്രയോജകനാകരമായിരിക്കും പുതിയ ആഭ്യന്തര എയർ വിമാന സർവീസ് .
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി. ഇ. ചക്കുണ്ണി, , ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, ഖജാൻജി, പി ഐ അജയൻ, യു എ ഇ കൺവീനർ സി എ പ്രസാദ്, തുടങ്ങി 10 അംഗങ്ങളാണ് ഓഹരിയെടുത്ത് പങ്കാളികളായത്.
കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കമ്പനിക്ക് അനുമതി:10% ഓഹരി മലബാർ ഡെവലപ്മെന്റ് കൗൺസിൽ അംഗങ്ങൾക്ക് ലഭിച്ചു

