National News

ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ സര്‍ക്കാര്‍ ജോലിക്കായി റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരവധി വകുപ്പുകളിലെ ഒഴിവുകളും ചൂണ്ടിക്കാണിച്ചിരുന്നു.

‘എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷം അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ റിക്രൂട്ട് ചെയ്യാന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി’ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!