Trending

ഹരിപ്പാട് രണ്ട് വയസുകാരൻ്റെ മരണം: പിതാവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരനായ കുട്ടി മരിച്ചതിൽ പിതാവിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ സാമ്പിളുകൾ പതോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കുഞ്ഞ് അസുഖബാധിതൻ ആയിരുന്നോയെന്ന് പരിശോധിക്കും. പരിശോധനാ ഫലം വന്നതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. നിലവിൽ കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്.

നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും വിട്ടുതരില്ലെന്ന ഉറച്ച നിലപാടിലാണ് അമ്മ താര. കുട്ടിയുമായി വീട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിൽ തന്നെ അവർ ഉറച്ചുനിൽക്കുകയാണ്. അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിയില്ല. ഇപ്പോഴും ശിശുക്ഷേമ സമിതി അനുനയശ്രമം തുടരുകയാണ്. രണ്ട് വയസുകാരനായ രാഹുലിൻ്റെ മരണം അറിഞ്ഞിട്ടും കൂസലില്ലാത്ത പെരുമാറ്റമാണ് താരയിൽ നിന്ന് ഉണ്ടായത്.

കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടി രാഹുലാണ് കഴിഞ്ഞ ദിവസം മരിച്ചത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചിരുന്നു. രാഹുലിൻ്റെ മരണത്തെ തുടർന്ന് മറ്റു നാലു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

കുട്ടികളെ വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്നും അമ്മയ്ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും സഹായങ്ങളും നല്‍കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. “സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കുട്ടിയുടെ വയറ്റില്‍ ഒന്നുമില്ലായിരുന്നു. ഒരു അമ്മയെന്ന നിലയില്‍ സഹിക്കാനാവാത്ത കാര്യമാണ്. മാതാപിതാക്കള്‍ മക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കാമെങ്കിലും ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നത് അതല്ല,” എന്നാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്.

രണ്ട് വയസുകാരൻ്റെ മരണത്തില്‍ രാജേഷിനും താരയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും പൊതുപ്രവര്‍ത്തരും ഉന്നയിക്കുന്നത്. ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ട് പേര്‍ പട്ടിണി കിടന്നാണ് മരിച്ചതെന്ന് നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. കുട്ടികള്‍ക്ക് താരയും രാജേഷും മതിയായ ഭക്ഷണം നല്‍കാറില്ലായിരുന്നു. വിശന്നിരിക്കുന്ന കുട്ടികളെ കണ്ട് അയൽവാസികളാണ് പലപ്പോഴും അവര്‍ക്ക് ആഹാരം നല്‍കിയിരുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അങ്കണവാടികള്‍ വഴി ധാരാളം പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഈ ആഹാരം കിട്ടിയിരുന്നു. എന്നാല്‍ ഇവ മക്കള്‍ക്ക് കൊടുക്കാതെ മാതാപിതാക്കളാണ് കഴിച്ചിരുന്നതെന്നും പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!