National

പിഎം കിസാൻ സമ്മാൻ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 17th October 2022
  • 0 Comments

പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള 13,500-ലധികം കർഷകരും 1500 അഗ്രി സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഒരു കോടിയിലധികം കർഷകരും വിർച്വൽ ആയി പരിപാടിയിൽ പങ്കെടുക്കും. ഗവേഷകർ, പോളിസി മേക്കേഴ്‌സ്, മറ്റ് പങ്കാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പരിപാടിയിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡുവിന്റെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 16,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ 8.5 […]

National

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി

  • 13th October 2022
  • 0 Comments

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ഹിമാചൽ പ്രദേശിലെ അംബ് അൻഡൗറ മുതൽ ന്യൂഡൽഹി വരെയാണ് ട്രെയിൻ ഓടുക. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് […]

National

പ്രധാനമന്ത്രി പേരിട്ട ‘ആശ’ ചീറ്റപ്പുലി ഗർഭിണി; അടുത്ത തലമുറയ്ക്കായി കാത്തിരിപ്പ്

  • 1st October 2022
  • 0 Comments

ന്യൂഡൽഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന സൂചനകൾ പങ്കുവെച്ച് അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചിരിക്കുന്നത്. ഇതോടെ വലിയ ശ്രദ്ധയാണ് കുനോ ദേശീയോദ്യാനത്തിൽ ഈ ചീറ്റയ്ക്ക് നൽകുന്നത്. ഈ മാസം അവസാനത്തോടെ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. “ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ ആദ്യത്തെ കുഞ്ഞായിരിക്കും. അവൾ കാട്ടിൽ നിന്നും പിടിക്കപ്പെട്ടതിനാൽ നമീബിയയിൽ വച്ചവം ഗർഭധാരണം നടന്നിരിക്കുക. അവൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അവൾക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. അവളുടെ ചുറ്റും […]

National News

നവരാത്രി ആഘോഷങ്ങള്‍ക്കായി മോദി എത്തുന്നു;ശരീരത്തിൽ ചിത്രങ്ങൾ ടാറ്റുവാക്കി സ്ത്രീകൾ,ഒപ്പം ചീറ്റപ്പുലിയും

  • 28th September 2022
  • 0 Comments

നവരാത്രി ആഘോഷങ്ങള്‍ക്കായി നാളുകൾക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നാട്ടിലേക്ക് എത്തുകയാണ്.ഗുജറാത്തിലെ സൂറത്തിൽ മോദിയെയും കാത്തിരിക്കുകയാണ് ജനങ്ങൾ.മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്താണു മോദിയെ സ്വീകരിക്കാൻ സൂറത്തിലെ സ്ത്രീകൾ ഒരുങ്ങുന്നത്. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. അതിനാലാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് കുറിച്ച നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നത്. വിവിധ പദ്ധതികളുടെ പ്രഖ്യാപനത്തിന് കൂടിയാണ് […]

International

ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നരേന്ദ്രമോദി ജപ്പാനിൽ

  • 27th September 2022
  • 0 Comments

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ. ടോക്കിയോയിലാണ് മുൻ ജപ്പാൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതൽ തുകയാണ് ഷിൻസോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യൺ യെൻ ആണ് ജപ്പാൻ സംസ്‌കാര ചടങ്ങുകൾക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിൻസോ ആബെ.

National News

രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍;ഉദ്ഘാടനം പ്രധാനമന്ത്രി

  • 24th September 2022
  • 0 Comments

രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികമ്മ്യൂണിക്കേഷൻസ് ഡിപാര്‍ട്ട്മെന്‍റും, സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ മൊബൈൽ കോൺഗ്രസ്’ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക.. ഒക്ടോബർ 12 മുതല്‍ ഫൈവ് ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി […]

National

‘പരിസ്ഥിതിയുടെ പേരിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായത് ഞാൻ കണ്ടതാണ്’; സർദാർ സരോവർ ഡാമിനേക്കുറിച്ച് നുണ പറഞ്ഞെന്ന് മോദി

  • 24th September 2022
  • 0 Comments

ന്യൂഡൽഹി: അർബൻ നക്‌സലുകളും വികസന വിരോധികളും രാജ്യത്തെ ആധുനിക വികസന പദ്ധതികൾക്ക് എതിരു നിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന വികസന പദ്ധതികൾക്ക് അതിവേഗം പാരിസ്ഥിതിക അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് സംഘടിപ്പിച്ച കോൺഫറൻസിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ ഏക്താ നഗറിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ സംസ്ഥാന പരിസ്ഥിതി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി നടത്തിയ […]

National

ഷാങ്ഹായ് ഉച്ചകോടി; ഇന്ത്യയെ മികച്ച ഉല്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി

  • 16th September 2022
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യയെ മികച്ച ഉല്പാദന കേന്ദ്രമാക്കുമെന്ന് അറിയിച്ചു. ഈ വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5% വളർച്ച കൈവരിക്കുമെന്നും അംഗങ്ങൾക്കിടയിലെ പരസ്‌പര വിശ്വാസത്തെ പിന്തുണയ്ക്കുന്നു എന്നും പറഞ്ഞു. ജനകേന്ദ്രീകൃതമായാ വികസന പാതയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യകത്മാക്കി. ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും. ഉസ്‌ബെക്കിസ്താനിലെ സമർക്കന്തിൽ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് ആരംഭം കുറിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി […]

National News

യുക്രൈൻ വിഷയത്തിലെ മോദിയുടെ നിലപാട് മഹാഭാരതത്തിലെ കൃഷ്ണന് തുല്യം;എസ്. ജയ്ശങ്കര്‍

യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.‘യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക,’ എന്ന മഹാഭാരതത്തിലെ കൃഷ്ണന്റെ നിലപാടിനെയും പ്രവര്‍ത്തികളെയും അടിസ്ഥാനമാക്കിയാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നിലപാട് സ്വീകരിച്ചതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ പ്രവർത്തിച്ചപോലെയാണ് പ്രധാനമന്ത്രിയുടെ നീക്കം. ഇന്ത്യൻ തന്ത്രവും മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണ തന്ത്രവും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രസ്താവന.രുപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ (Modi@20: Dreams Meet Delivery) […]

National News

ജി 7 ഉച്ചകോടിക്ക് തുടക്കം, പ്രധാനമന്ത്രി ജര്‍മനിയിലെത്തി, വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും

  • 26th June 2022
  • 0 Comments

ജി 7 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍ തുടക്കം. ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെത്തി. ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മൗയിലാണ് ഉച്ചകോടി. ഇന്നും നാളെയുമായാണ് ഉച്ചകോടി. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ജര്‍മ്മനി സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം യൂറോപ്പിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. […]

error: Protected Content !!