Kerala News

കുറവൻകോണം കൊലപാതക കേസ്; പ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ

  • 11th February 2022
  • 0 Comments

കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനാണെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. നേരത്തെ ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ചെടി വില്പന നടത്തുന്ന കടയിലെ വിനീതയെന്ന മുപ്പത്തിയെട്ടുകാരി കുറുവൻകോണത്ത് കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് ചോരവാർന്നാണ് മരണം. . […]

Kerala News

അട്ടപ്പാടി മധു കൊലപാതക കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം; നിയമോപദേശം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വീട്ടിലെത്തി

  • 2nd February 2022
  • 0 Comments

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം . കേസ് നടത്തിപ്പിൽ നിയമോപദേശം നൽകാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് അവരീ ആവശ്യം ഉന്നയിച്ചത്.നന്ദകുമാർ ഇന്ന് മധുവിൻ്റെ വീട് സന്ദർശിച്ചിരുന്നു. നിയമോപദേശം നൽകുന്നുണ്ടെങ്കിലും സർക്കാർ തന്നെയായിരിക്കും കേസ് നടത്തുക. മധുവിന്‍റെ കൊലപാതകം കഴിഞ്ഞ ആഴ്ച കോടതി പരി​ഗണിക്കുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ എവിടേയെന്ന് മണ്ണാർക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ മധുവിന്റെ വീട്ടുകാർ […]

Kerala News

പിഡബ്ല്യുഡി ഉദ്യോഗസ്ഥനെ കൊന്നത് സുഹൃത്തുക്കള്‍;കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെയുണ്ടായ മൂന്ന് മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്

  • 2nd February 2022
  • 0 Comments

വര്‍ക്കല കല്ലമ്പലത്ത് മണിക്കൂറുകള്‍ക്കിടെയുണ്ടായ മൂന്ന് മരണങ്ങളില്‍ രണ്ടെണ്ണം കൊലപാതകമെന്ന് പോലീസ്. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ സജീവ്കുമാറാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതും സജീവ്കുമാറാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അജികുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. ഇരുവരും തമ്മില്‍ നേരത്തെ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. അജികുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.അജിത്തിന്റെ മരണത്തിന് പിന്നാലെ സജീവിനെ […]

Kerala News

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു;രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 1st February 2022
  • 0 Comments

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു.പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ (35) ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടല്‍ അടച്ച് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തിനിടെയാണ് ജംഷീറിന് കുത്തേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക […]

Kerala News

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടു;സംഭവം കോട്ടയത്ത് ഒരാൾ പിടിയിൽ

  • 17th January 2022
  • 0 Comments

കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. വിമല​ഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. ന​ഗരത്തിലെ ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം […]

Kerala News

വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകം;സ്വർണവുമായി കടന്ന പ്രതികൾ പിടിയിൽ, തലക്കടിച്ചുകൊന്ന് മൃതദേഹം ഒളിപ്പിച്ചത് തട്ടിനു മുകളിൽ

  • 15th January 2022
  • 0 Comments

തിരുവനന്തപുരം വിഴഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയ ശേഷം സ്വർണവുമായി കടന്ന പ്രതികൾ പിടിയിൽ.വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സമീപവാസിയായ റഫീഖ ബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽ അമീൻ എന്നിവരാണ് പിടിയിലായത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്‌ഷ്യം. വീടിന്റെ മച്ചില്‍ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ […]

Kerala News

യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവം;രണ്ടുപേര്‍ പിടിയില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

  • 13th January 2022
  • 0 Comments

പെരുമ്പാവൂർ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. വ്യക്തിവൈരാഗ്യം മൂലമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ(28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്‍സിലിന് ഫോൺ വന്നത് സംസാരിക്കാനായി പുറത്തിറങ്ങിയ അന്‍സിലിനെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം വെട്ടിയത്. […]

Kerala News

അമ്മയെ 33 വട്ടം വെട്ടി,മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു, അച്ഛനെയും തുരുതുരെ വെട്ടി,മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു

  • 12th January 2022
  • 0 Comments

പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ തെളിവെളുപ്പ് നടത്തി.അച്ഛനെയും അമ്മയെയും അതിക്രൂരമായാണ് മകൻ സനൽ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇരുവരും പിടയുമ്പോള്‍ സനൽ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.വിഷം കയറുന്നതിനാണ് മുറിവുകളില്‍ കീടനാശിനി ഒഴിച്ചതെന്നും സനല്‍ പൊലീസിനോട് പറഞ്ഞു.സനൽ വിഷാദ രോഗത്തിന് അടിമയാണ്. ഇയാള്‍ മാതാപിതാക്കളെയും ഈ വിധത്തിലാണ് കണ്ടിരുന്നത്. കൊല നടന്ന […]

Kerala News

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

  • 10th January 2022
  • 0 Comments

ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി.കണ്ണൂര്‍ സ്വദേശിയായ ധീരജാണ് കൊല്ലപ്പെട്ടത്.തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala News

ഉറക്കഗുളിക നല്‍കി,ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി;അമ്മയും കുട്ടികളും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതകത്തിന് കേസ്

  • 1st January 2022
  • 0 Comments

കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം.കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് നാരായണൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന്കേസെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നാരായണൻ പൊലീസിന് മൊഴി നൽകി.കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണന്‍ മൊഴി നല്‍കി. മൂന്നുപേരുടേയും മരണം ഉറപ്പാക്കിയശേഷം കയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും നാരായണൻ […]

error: Protected Content !!