Kerala News

‘മാതാപിതാക്കൾ അവഗണിച്ചു’കൂടുതൽ പരിഗണന വിസ്മയക്ക് നൽകി ഇതേ തുടർന്ന് നിരന്തരം വഴക്ക് കത്തിച്ചത് ജീവനോടെ ജിത്തുവിന്റെ മൊഴി

  • 31st December 2021
  • 0 Comments

പറവൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ വിവരങ്ങൾ ലഭിച്ചത്,.വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. ജിത്തുവുമായി പൊലീസ് വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ആക്രമണ സമയത്ത് ജിത്തു ധരിച്ചിരുന്ന രക്തകറ പുരണ്ട വസ്ത്രം കണ്ടെത്തി. അതിനിടെ വിസ്മയയെ […]

Kerala News

പേട്ട കൊലപാതകം;അനീഷിനെ വിളിച്ച് വരുത്തിയെന്ന് വ്യക്തമാക്കി ഫോണ്‍ രേഖകള്‍,പുലര്‍ച്ചെ 3.20 ന് കോൾ,അനീഷ് കൊല്ലപ്പെടുന്നത് 3.30ന്

  • 31st December 2021
  • 0 Comments

തിരുവനന്തപുരം പേട്ടയിലെ 19-കാരൻ അനീഷ് ജോർജിനെ പെണ്‍ സുഹൃത്തിന്റെ പിതാവ് കൊലപെടുത്തിയ സംഭവത്തില്‍ ഫോണ്‍ രേഖകള്‍ പുറത്ത്.കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്.പുലര്‍ച്ചെ 3.20നാണ് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നത്. ഉറക്കത്തിലായിരുന്നതിനാല്‍ താന്‍ കോള്‍ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. […]

Kerala News

പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍,കുടുംബവഴക്കിൽ ഇടപെട്ടതിന്റെ വൈരാഗ്യം;ആരോപണവുമായി മാതാപിതാക്കൾ

  • 30th December 2021
  • 0 Comments

തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപണം.കൊല്ലപ്പെട്ട അന്ന് പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കൾ പറഞ്ഞു. പുലര്‍ച്ചെയാണ് അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നത് . ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പൊലീസ് വന്നുപറയുമ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിന്റെ […]

Kerala News

മകളുടെ ആൺ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവം;പ്രതിയുടെ മൊഴി തള്ളി പോലീസ്,കുത്തിയത് അനീഷാണെന്ന് തിരിച്ചറിഞ്ഞ്

  • 30th December 2021
  • 0 Comments

തിരുവനന്തപുരം പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കള്ളനാണെന്ന് കരുതിയെന്ന മൊഴി തള്ളി പോലീസ്.കൊല്ലപ്പെട്ട അനീഷിനെ തിരിച്ചറിഞ്ഞാണ് കുത്തിയതെന്നും അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍ സൈമണിന് നേരത്തെ അറിയാമെന്നും അന്വേഷണസംഘം പറഞ്ഞു പേട്ട ആനയറ ഐശ്വര്യയില്‍ അനീഷ് ജോര്‍ജ് (19) ആണ് സുഹൃത്തിന്റെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പേട്ട ചായക്കുടി ലൈന്‍ ഏദനില്‍ ലാലന്‍ സൈമണ്‍ (51) നേരെ പേട്ടപോലീസില്‍ കീഴടങ്ങിയിരുന്നു ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സൈമണിന്റെ വീട്ടിൽ കൊലപാതകം നടന്നത്. മോഷ്ടാവെന്ന് […]

Kerala News

‘മനസുതുറന്നത്‌ തുമ്പായി’ പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദൻ;അറസ്റ്റ് 17 വർഷത്തിന് ശേഷം

  • 27th December 2021
  • 0 Comments

2004ൽ എറണാകുളം ഇടപ്പള്ളി പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനാണെന്ന് പൊലീസ്. ഇരട്ട കൊലപാതകത്തിൽ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് ചുരുളഴിച്ചത്. കേസില്‍ റിപ്പര്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാള്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും എ.ഡി.ജി.പി. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.തൃശൂർ മാള സ്വദേശി യാണ് ഇയാൾ. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ […]

Kerala News

കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു;തൃശൂരിലെ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാകാമുകൻ,

  • 20th December 2021
  • 0 Comments

പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകന്‍. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മ ബീവിയുടെ കാമുകന്‍ ബീരു (28) ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി പോലീസ് […]

National News

വിവാഹവുമായി ബന്ധപ്പെട്ട തർക്കം; പിതാവ് മകനെ വെട്ടിക്കൊന്നു

  • 18th December 2021
  • 0 Comments

വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. 65കാരനായ കേശവൻ ആണ് മകൻ ശിവമണി (30) യെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കേശവൻ ഭാര്യ പളനിയമ്മാളിനും(60) രണ്ട് പെൺമക്കളായ ശിവഗാമിയ്ക്കും സോണിയയ്ക്കും മകൻ ശിവമണിക്കും ഒപ്പമാണ് താമസം. പെൺമക്കൾ ഇരുവരും വിവാഹിതരാണ്. ശിവമണിയുടെ വിവാഹത്തെ ചൊല്ലിയാണ് കേശവനും ശിവമണിയും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന. വിദേശത്ത് ജോലി ചെയ്ത മൂന്ന് വർഷത്തിനിടെ കുടുംബത്തിന് വേണ്ടി അയച്ച […]

Kerala News

യുവാവിനെ വെട്ടിക്കൊന്ന് കാൽ റോഡിലെറിഞ്ഞ സംഭവം;ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പക ഒരാൾ കസ്റ്റഡിയിൽ

  • 12th December 2021
  • 0 Comments

പോത്തൻകോട് പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണിയാപുരം സ്വദേശി രഞ്ജിത്ത്(28) ആണ് പിടിയിലായത്. ഇയാള്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മം​ഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച സുധീഷിനെതിരെ മംഗലപുരം, […]

Kerala News

സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാർ കൊലപാതക കേസ്; നാല് പ്രതികള്‍ പിടിയില്‍

  • 3rd December 2021
  • 0 Comments

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസില്‍ ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ് ,ഫൈസി എന്നീ പ്രതികൾ പിടിയിൽ. മറ്റൊരു പ്രതിയായ അഭിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരിഎന്നാൽപൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമല്ല . വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി ആര്‍ […]

Kerala News

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം;പ്രതികള്‍ കേരളം വിട്ടു ? അന്വേഷണം തമിഴ്നാട്ടിലേക്ക്

  • 17th November 2021
  • 0 Comments

പാലക്കാട് മലമ്പുഴയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലയ്ക്കുശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.രു വാഹനം എറണാകുളം ഭാഗത്തേക്കാണ് കടന്നതെന്നും സ്ഥിരീകരിച്ചു. സഞ്ജിത്തിനോട് മുൻ വൈരാഗ്യമുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി സംഘത്തിന് സഹായം ചെയ്തതായി സംശയമുള്ള […]

error: Protected Content !!